KSDLIVENEWS

Real news for everyone

വനം വകുപ്പിലെ ആർ.ആർ.ട്ടി അംഗങ്ങൾക്ക് പരിശീലനം നൽകി: പി. ധനേഷ് കുമാർ ഉദ്ഘടനം ചെയ്തു

SHARE THIS ON


കാസർഗോഡ് : അന്താരാഷ്ട്ര ആനദിനത്തിന്റെ ഭാഗമായി വനം -വന്യജീവിവകുപ്പ് ആർആർട്ടി അംഗങ്ങൾക്ക് പരിശീലനക്ലാസ് നടത്തി.ആനയുടെ സഞ്ചാരപാത കാട്ടിലും, നാട്ടിലും എങ്ങനെ നേരിടണം, കൃഷിയിടത്തിൽ നിന്ന് കാട്ടിലേക്ക് എങ്ങനെ തുരത്താം എന്ന വിഷയത്തിൽനടത്തിയ ക്ലാസ്സ് കാസർഗോഡ് വനംകൺസർവേറ്റർ പി.ധനേഷ്കുമാർഉത്ഘാടനംചെയ്തു.വനംമേധാവി ബിജുമുഖ്യ പ്രഭാഷണം നടത്തി. റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സോളമൻ തോമസ് ജോർജ് സെക്ഷൻ ഫോറസ്റ്റ് ഓഫീസർമ്മാരായ എൻ.വി സത്യൻ, ജയകുമാർ എൻ.പി രാജു എന്നിവർ അനുഭവങ്ങൾ വിശദീകരിച്ചു. കാട്ടുപന്നി ആക്രമണംഎങ്ങനെ പ്രതിരോധിക്കാം എന്ന വിഷയത്തെകുറിച്ച് ഷൂട്ടർ ബി.അബ്ദുൾഗഫൂർ സംസാരിച്ചു. വനസംരക്ഷണസമിതിപ്രസിഡണ്ട്ശശിധരൻനായർ ,ആർ ആർട്ടിഅംഗങ്ങൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!