KSDLIVENEWS

Real news for everyone

സിനിമാപ്രവര്‍ത്തകയെ ഹോട്ടല്‍മുറിയില്‍വെച്ച് ബലാത്സംഗം ചെയ്തു; വ്യവസായിക്കെതിരേ കേസ്

SHARE THIS ON

ബെംഗളൂരു: സിനിമയില്‍ ടെക്‌നീഷ്യനായി ജോലി ചെയ്യുന്ന യുവതിയെ ഹോട്ടല്‍മുറിയില്‍ വിളിച്ചുവരുത്തി ബലാത്സംഗം ചെയ്ത കേസില്‍ തമിഴ്‌നാട് സ്വദേശിയായ വ്യവസായിക്ക് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ 35 വയസ്സുകാരിയായ യുവതിയാണ് ബെംഗളൂരു കബണ്‍ പാര്‍ക്ക് പോലീസില്‍ പീഡനപരാതി നല്‍കിയത്. ബിസിനസ് ആവശ്യത്തിനെന്ന പേരില്‍ പഞ്ചനക്ഷത്ര ഹോട്ടല്‍മുറിയിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി.


തമിഴ്‌നാട് സ്വദേശിയായ വ്യവസായിയും യുവതിയും പരിചയക്കാരായിരുന്നു. ഓഗസ്റ്റ് ആറിന് ഒരു സോഫ്റ്റ്‌വെയര്‍ വികസിപ്പിക്കുന്നതിന്റെ ചര്‍ച്ചകള്‍ക്കെന്ന പേരില്‍ ബെംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടല്‍മുറിയിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പരാതിയില്‍ പറയുന്നു. ഓഗസ്റ്റ് പത്തിനാണ്‌ യുവതി ഇത് സംബന്ധിച്ച് പോലീസില്‍ പരാതി നല്‍കുന്നത്.


സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ യുവതി ഇപ്പോള്‍ സിനിമയില്‍ ടെക്‌നീഷ്യനായി ജോലി ചെയ്യുകയാണെന്ന് പോലീസ് പറഞ്ഞു. കൂടാതെ സ്വന്തമായി ഒരു സോഫ്റ്റ്‌വെയര്‍ നിര്‍മിക്കുന്നതിനുള്ള ഒരുക്കത്തിലായിരുന്നു. ഇതിനായുള്ള സാമ്പത്തിക സഹായത്തിനായാണ് യുവതി വ്യവസായിയെ സമീപിച്ചതെന്നാണ് വിവരം. സാഹചര്യം മുതലെടുത്ത വ്യവസായി, ബലമായി കടന്നുപിടിക്കുകയും പീഡനത്തിന് ഇരയാക്കുകയുമായിരുന്നു.

സംഭവശേഷം കടുത്ത ആഘാതത്തിലായിരുന്ന യുവതി, നാല് ദിവസത്തിനുശേഷമാണ് പോലീസില്‍ ഇത് സംബന്ധിച്ച് പരാതി നല്‍കിയത്. യുവതിയുടെ പരാതിയില്‍ ഐപിസി 376 പ്രകാരം വ്യവസായിക്കെതിരേ കേസെടുത്ത പൊലീസ് അന്വേഷണം ശക്തമാക്കിയതായും അറിയിച്ചു. സംഭവത്തിന് പിന്നാലെ തമിഴ്‌നാട്ടിലേക്ക് കടന്നുകളഞ്ഞ വ്യവസായിയെ പിടികൂടാന്‍ ബെംഗളൂരു കബണ്‍ പാര്‍ക്ക് പോലീസ് പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!