KSDLIVENEWS

Real news for everyone

വീട് വാങ്ങുന്നവർക്ക് ഇളവ് പ്രഖ്യാപിച്ചു ; അടുത്ത വർഷം ജൂൺ വരെ ആനുകൂല്യത്തിന് അർഹത

SHARE THIS ON

ന്യൂഡല്‍ഹി: വീടു വാങ്ങുന്നവര്‍ക്ക് ആദായ നികുതിയിളവ് പ്രഖ്യാപിച്ചു. മൂന്നാം ഘട്ട സാമ്ബത്തിക പാക്കേജിന്റെ ഭാഗമായാണ് ഇളവ്. 2021 ജൂണ്‍ 30 വരെയുള്ള കാലയളവില്‍ രണ്ടു കോടി രൂപ വരെയുള്ള വീടുകള്‍ വാങ്ങുന്നവര്‍ക്കാണ് ആനുകൂല്യത്തിന് അര്‍ഹത.

ആദ്യമായി വീടു വാങ്ങുന്നവര്‍ക്കാണ് ഇളവിന് അര്‍ഹതയുള്ളത്. ധനമന്ത്രി നിര്‍മല സീതാരാമനാണ് ഇക്കാര്യം വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചത്.

റിയല്‍ എസ്റ്റേറ്റ് മേഖലയെ ഉത്തേജിപ്പിക്കുന്നതിനും ആവശ്യകത കൂട്ടുന്നതിനുമാണ് പദ്ധതി അവതരിപ്പിച്ചത്. മൊത്തം പദ്ധതിചെലവിന്റെ 10-15ശതമാനം ബാങ്ക് ഗ്യാരണ്ടി നല്‍കണമെന്ന വ്യവസ്ഥയില്‍ ഇളവു വരുത്തിയത് ഡെവലപര്‍മാര്‍ക്ക് അനുകൂലമാണ്. പ്രൊജക്ടിന്റെ മൊത്തം മൂല്യത്തിന്റെ മൂന്നു ശതമാനം കുറയ്ക്കാന്‍ ഇത് ​ഗുണകരമാകും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!