KSDLIVENEWS

Real news for everyone

കോടിയേരിയുടെ ആരോഗ്യത്തേക്കാൾ മോശം പിണറായിയുടെ ആരോഗ്യം : ഷാഫി പറമ്പിൽ

SHARE THIS ON

സി.പി.എം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും കോടിയേരി ബാലകൃഷ്ണന്‍ പിന്മാറിയത് മുഖ്യമന്ത്രി പിണറായി വിജയനുള്ള സന്ദേശമെന്ന് ഷാഫി പറമ്ബില്‍ എംഎല്‍എ.

ആരോഗ്യ പ്രശ്‌നമുള്ളത് കൊണ്ടാണ് കോടിയേരി സെക്രട്ടറി സ്ഥാനത്ത് നിന്നും മാറി നില്‍ക്കുന്നതെന്ന വാദം വിശ്വസയോഗ്യമല്ലെന്നും ഷാഫി പറമ്ബില്‍ അഭിപ്രായപ്പെട്ടു.കോടിയേരിയുടെ ആരോഗ്യത്തേക്കാള്‍ മോശം പിണറായി വിജയന്‍റെ ആരോഗ്യമാണെന്നും ഷാഫി പറമ്ബില്‍ പരിഹസിച്ചു.

സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് തുടര്‍ ചികിത്സ ആവശ്യമായതിനാല്‍ സെക്രട്ടറി ചുമതലയില്‍ നിന്ന് അവധി അനുവദിക്കണമെന്ന ആവശ്യം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിക്കുകയായിരുന്നെന്ന് സി.പി.ഐ.എം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കിയിരുന്നു. ഇടത് മുന്നണി കണ്‍വീനര്‍ എ വിജയരാഘവനാണ് പകരം ചുമതല. 2015 ല്‍ ആലപ്പുഴയില്‍ നടന്ന പാര്‍ട്ടി സംസ്ഥാന സമ്മേളനത്തിലാണ് പിണറായി വിജയന്റെ പിന്‍ഗാമിയായി കോടിയേരി സെക്രട്ടറി സ്ഥാനത്തേക്ക് എത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!