KSDLIVENEWS

Real news for everyone

ബി.ബി.സിയെ പാഠം പഠിപ്പിക്കാമെന്ന് കരുതുന്നവര്‍ മൂഢസ്വര്‍ഗ്ഗത്തില്‍- എന്‍. റാം

SHARE THIS ON

കോഴിക്കോട്: ബി.ബി.സി. ഓഫീസുകളില്‍ ആദായനികുതി വകുപ്പ് അധികൃതര്‍ നടത്തിയ റെയ്ഡ് തികഞ്ഞ തെമ്മാടിത്തമാണെന്ന് ‘ദ ഹിന്ദു’ മുന്‍ പത്രാധിപരും രാജ്യത്തെ പ്രമുഖ മാദ്ധ്യമ പ്രവര്‍ത്തകരിലൊരാളുമായ എന്‍. റാം. മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് റാം ഇക്കാര്യം വ്യക്തമാക്കിയത്. അഭിമുഖത്തില്‍നിന്ന്: ഡല്‍ഹിയിലെയും മുംബൈയിലെയും ബി.ബി.സി. ഓഫീസുകളില്‍ ആദായ നികുതി വകുപ്പ് അധികൃതര്‍ റെയ്ഡ് നടത്തിയതായുള്ള വാര്‍ത്തകളോട് താങ്കളുടെ പ്രതികരണം എന്താണ്? തെറ്റുകളുടെ അസംബന്ധം (Comedy of errors) എന്ന് വിശേഷിപ്പിക്കാനാണ് തോന്നുന്നത്. ടാക്സ് സര്‍വ്വെ എന്നാണ് ആദായ നികുതി വകുപ്പുകാര്‍ പറയുന്നത്. ആരെ പറ്റിക്കാനാണ് ഇവര്‍ ഇങ്ങനെയൊക്കെ പറയുന്നത്? മോദിയെയും ഇന്ത്യയെയും കുറിച്ചുള്ള ബി.ബി.സി. ഡോക്യുമെന്ററിയുടെ ആദ്യഭാഗം സാമൂഹ്യമാദ്ധ്യമങ്ങളില്‍ തടഞ്ഞതിന് പിന്നാലെയാണ് ഈ റെയ്ഡ് വരുന്നത്. ബി.ബി.സി. ഡോക്യുമെന്ററി സുപ്രീം കോടതിയെ ഇടിച്ചുതാഴ്ത്തുന്നുവെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വക്താക്കള്‍ കുറ്റെപ്പടുത്തിയത്. ബി.ബി.സിക്ക് കൊളോണിയല്‍ മാനസികാവസ്ഥയാണെന്നും ആരോപണമുണ്ടായി. അപ്പോള്‍ പിന്നെ ടാക്സ് സര്‍വ്വെ എന്നൊക്കെ പറയുന്നതുകൊണ്ട് ആരെയെങ്കിലും പറ്റിക്കാനാവുമോ? ഇന്ത്യ ജി 20-ന്‍റെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തിരിക്കെയാണ് ഈ റെയ്ഡെന്നത് കുറച്ച് അമ്പരപ്പിക്കുന്നതാണ്. ബി.ബി.സി. ഒരു സുതാര്യ സ്ഥാപനമാണ്. ഇംഗ്ളണ്ടിലെ പൊതുജനം കൊടുക്കുന്ന ലൈസന്‍സ് ഫീയാണ് ബി.ബി.സിയുടെ മുഖ്യ വരുമാന മാര്‍ഗ്ഗം. തെമ്മാടിത്തം എന്ന് മാത്രമേ ഈ റെയ്ഡിനെ വിളിക്കാനാവൂ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!