KSDLIVENEWS

Real news for everyone

3 വർഷമായി ലൈംഗികാതിക്രമം, വിവാഹത്തിന് മുൻപ് നിർബന്ധിച്ച് ഗര്‍ഭഛിദ്രം: അർജുൻ ആയങ്കിക്കെതിരെ ഭാര്യ

SHARE THIS ON

പ്രണയത്തിലാകുന്ന സമയത്ത് അര്‍ജുന്‍ ആയങ്കിയുടെ കൈയില്‍ ഒരുരൂപ പോലും ഉണ്ടായിരുന്നില്ല. ആത്മാര്‍ഥമായ പ്രണയമാണെന്നാണു വിശ്വസിച്ചത്. സ്വർണം വിറ്റുവരെ വാഹനത്തിന്റെ ലോൺ അടിച്ചിട്ടുണ്ട്. ഹെഡ്‌സെറ്റ് ബുക്ക് ചെയ്തു നൽകിയിട്ടുണ്ട്. പലതവണ പണം നല്‍കി സഹായിച്ചിട്ടുണ്ട്. കാശിനു വേണ്ടിയാണു സ്‌നേഹം കാണിക്കുന്നതെന്ന് അര്‍ജുന്‍ ആയങ്കിയുടെ സുഹൃത്ത് പറഞ്ഞിട്ടും വിശ്വസിച്ചിട്ടില്ല. ഇനി വിശ്വസിക്കുന്നുമില്ല. എന്നാല്‍ ഞാന്‍ ഒരു ഭീകരജീവിയാണെന്ന രീതിയിലാണു ഭര്‍ത്താവ് ഇപ്പോള്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിപ്പിക്കുന്നത്. എന്റെ നിറത്തെച്ചൊല്ലി അര്‍ജുന്‍ ആയങ്കിയുടെ അമ്മ നിരന്തരം പരിഹസിച്ചിരുന്നു. വെളുത്ത് കഴിഞ്ഞാല്‍ അമ്മയ്ക്ക് ഇഷ്ടപ്പെടുമെന്നു കരുതി ചികിത്സ വരെ തേടിയിരുന്നതായും ഗര്‍ഭഛിദ്രത്തിനു പോയപ്പോള്‍ ഡോക്ടറോടു സമ്മതമല്ലെന്നു കരഞ്ഞുപറഞ്ഞിരുന്നു’’ – അമല ലൈവ് വിഡിയോയിൽ പറയുന്നു. പ്രേമിക്കാതെ ഒരുവളെ കല്യാണം കഴിച്ചുവെന്നതു ജീവിതത്തില്‍ താന്‍ ചെയ്ത ഏറ്റവും വലിയ തെറ്റാണെന്നു കഴിഞ്ഞദിവസം അര്‍ജുന്‍ ആയങ്കി ഫെയ്‌സ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. ഇതിനുപിന്നാലെയാണു ഭാര്യ അമലയും ആരോപണങ്ങളുമായി രംഗത്തെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!