KSDLIVENEWS

Real news for everyone

KROMA (Kerala Reporters & Online Media Association) കാസർഗോഡ് ജില്ലാ കമ്മിറ്റി നിലവിൽ വന്നു

SHARE THIS ON

ബേക്കൽ ഫോർട്ട്: കേരള റിപ്പോർട്ടേഴ്സ് & ഓൺലൈൻ മീഡിയ അസോസിയേഷൻ കാസർഗോഡ് ജില്ലാ കമ്മിറ്റി രൂപീകരിച്ചു.

ചരിത്രമുറങ്ങുന്ന ബേക്കൽ കോട്ടയ്ക്ക് സമീപം റെഗെറ കൺവെൻഷൻ സെൻററിൽ ജില്ലാ കമ്മിറ്റി രൂപീകരണ യോഗം നടന്നു. ചടങ്ങിൽ ക്രോമ കാസർഗോഡ് ജില്ലാ കോഡിനേറ്റർ മുഹമ്മദ് ഷാഹിം യു.കെ. യുടെ അസാന്നിധ്യത്തിൽ ക്രോമ പ്രോഗ്രാം കോഡിനേഷൻ മെമ്പർ സൈനുദ്ദീൻ അടുക്ക അധ്യക്ഷത വഹിച്ചു. ക്രോമ സംസ്ഥാന ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ വി.എ. ഉദ്ഘാടനം ചെയ്തു.

കാസർകോട് ജില്ലാ പ്രസിഡണ്ടായി മുഹമ്മദ് ഷാഹിം യു.കെ. യേയും ജനറൽ സെക്രട്ടറിയായി അബ്ദുറഹ്മാൻ തെരുവത്തിനേയും ട്രഷററായി സൈനുദ്ദീൻ അടുക്കയെയും തെരഞ്ഞെടുത്തു. കൂടാതെ
വൈസ് പ്രസിഡന്റുമാരായി ഇബ്രാഹിം ബാദുഷ പള്ളപ്പാടി, സുബൈദ എന്നിവരെയും ജോയിൻറ് സെക്രട്ടറിമാരായി സിറാജ് ചൗക്കി, ആയിഷ സീതാംഗോളി എന്നിവരേയും
എക്സിക്യൂട്ടീവ് മെമ്പർമാരായി
സാലി സീഗന്റടി, സുബൈർ ഹാരിസ്, ഫഹദ് എന്നിവരേയും തിരഞ്ഞെടുത്തു.

ചടങ്ങിൽ സംസ്ഥാന ട്രഷറർ കൃഷ്ണകുമാർ എം., സംസ്ഥാന വൈസ് പ്രസിഡൻറ് ബഷീർ പി. സി., സംസ്ഥാന സെക്രട്ടറി ഷജീർ മുണ്ടിക്കൽതാഴം, സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം അസ്ലം കൊടുവള്ളി എന്നിവർ ആശംസകൾ നേർന്നു. ക്രോമ കാസർഗോഡ് പ്രോഗ്രാം കോഡിനേഷൻ കമ്മിറ്റി മെമ്പർ അബ്ദുറഹ്മാൻ തെരുവത്ത് നന്ദി ആശംസിച്ചു.

തുടർന്ന് നടന്ന ജില്ലാ കമ്മിറ്റി യോഗത്തിൽ കാസർകോട് ജില്ലയിലെ സ്ത്രീപ്രാതിനിധ്യം കൂടുതൽ ശക്തിപ്പെടുത്തി കൂടുതൽ മാധ്യമ സ്ഥാപനങ്ങൾക്ക് കൂടി മെമ്പർഷിപ്പ് നൽകുന്നതിനായി ക്യാമ്പയിൻ നടത്താനും കൂടാതെ കേരളത്തിലെ ആദ്യത്തെ ഡിജിറ്റൽ മീഡിയ സെൻറർ ജില്ലയിൽ സ്ഥാപിക്കാനുള്ള ആദ്യഘട്ട ചർച്ചകളും ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!