മുതിര്‍ന്ന നേതാക്കളെ അവഗണിക്കുന്നു, അനാവശ്യ ഇടപെടലുകള്‍’- രാഹുലിനെതിരെ ജി-23

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ രാഹുല്‍ ഗാന്ധിക്കെതിരേ ജി-23 നേതാക്കള്‍. പാര്‍ട്ടിയില്‍ കൂട്ടായ തീരുമാനങ്ങള്‍ ഇല്ലെന്നും മുതിര്‍ന്ന നേതാക്കളെ രാഹുല്‍ അവഗണിക്കുന്നുവെന്നും വിമര്‍ശനം ഉയര്‍ന്നു.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലേറ്റ വമ്പന്‍പരാജയവുമായി ബന്ധപ്പെട്ടാണ് ഞായറാഴ്ച രാത്രി കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി യോഗം ചേര്‍ന്നത്. യോഗത്തില്‍, രാഹുലിനെതിരേ രൂക്ഷവിമര്‍ശനമാണ് ജി-23 നേതാക്കള്‍ ഉന്നയിച്ചത്. ഇവയില്‍ ഭൂരിപക്ഷവും ഉന്നയിച്ചത് മുതിര്‍ന്ന നേതാവായ ഗുലാം നബി ആസാദ് ആയിരുന്നു.
പാര്‍ട്ടിയില്‍ കൂട്ടായ തീരുമാനങ്ങളില്ല. രാഹുല്‍ ഗാന്ധിയും ഏതാനും പേരും ചേര്‍ന്ന് തീരുമാനങ്ങള്‍ എടുക്കുകയാണെന്ന് ആസാദ് വിമര്‍ശിച്ചു. അജയ് മാക്കന്‍, രണ്‍ദീപ് സിങ് സുര്‍ജേവാല, കെ.സി. വേണുഗോപാല്‍ എന്നിവരെയാണ് ഈ വിമര്‍ശനങ്ങളിലൂടെ ഗുലാം നബി ആസാദ് ലക്ഷ്യംവെച്ചത്

