ജനങ്ങള്‍ക്ക് ഗുണനിലവാരമുള്ള കലര്‍പ്പില്ലാത്ത പെട്രോളിയം ഉത്പന്നങ്ങൾ; കെഎസ്‌ആര്‍ടിസിയുടെ പെട്രോള്‍ പമ്പു കള്‍ വരുന്നു

തിരുവനന്തപുരം: സംസ്ഥാനത്തുടനീളം പെട്രോൾ – ഡീസൽ പമ്പുകൾ ആരംഭിക്കാനൊരുങ്ങി കെഎസ്ആർടിസി. പൊതുജനങ്ങൾക്ക് ഗുണനിലവാരമുള്ള കലർപ്പില്ലാത്ത പെട്രോളിയം ഉല്പനങ്ങൾ നൽകുന്നതിനും അതുവഴി വരുമാനം വർധിപ്പിക്കുന്നതിനുമായാണ് നീക്കമെന്ന് ഗതാഗത വകുപ്പ് മന്ത്രി ആന്‍റണി രാജു പറഞ്ഞു. ഇന്ത്യൻ ഓയിൽ കോർപ്പറേഷനുമായി ചേർന്ന് 67 പമ്പുകളാണ് തുടങ്ങാൻ ഉദ്ദേശിക്കുന്നത്. കെ എസ് ആർ ടി സി യുടെ നിലവിലുള്ള ഡീസൽ പമ്പുകൾക്ക് ഒപ്പം പെട്രോൾ യൂണിറ്റു കൂടി ചേർത്താണ് പമ്പുകൾ തുടങ്ങുന്നത്. ഡീലർ കമ്മീഷനും സ്ഥല വാടകയും ഉൾപ്പടെ ഉയർന്ന വരുമാനമാണ് ഇങ്ങനെ പ്രതീക്ഷിക്കുന്നതെന്ന് ആന്‍റണി രാജു പറഞ്ഞു.

