സംസ്ഥാനത്തിന്റെ പല ഭാഗത്തും ഇന്ന് ശക്തമായ മഴ; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്;മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാനിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും മഴ തുടരും. തെക്കൻ കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്കും മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും ശക്തമായ മഴയ്ക്കുമാണ് സാധ്യത. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാലവർഷക്കാറ്റും ശക്തമാണ്.
കേരള തീരത്ത് കാറ്റിന്‍റെ വേഗം 55 കിലോമീറ്റർ വരെയാകാൻ സാധ്യതയുണ്ട്. ഇതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചിട്ടുണ്ട്.

