KSDLIVENEWS

Real news for everyone

നിർധനരായ വിദ്യാർത്ഥികൾക്ക് പഠന സഹായമായി ആസ്‌ക് ആലംപാടിയുടെ സ്മാർട്ട് ഫോൺ ചലഞ്ച്

SHARE THIS ON

ആലംപാടി: ഓൺലൈൻ പഠനത്തിന് ടിവിയോ, മൊബൈൽ ഫോണോ, ഇല്ലാതെ പഠനം വഴി മുട്ടിയ ആലംപാടി ഗവ: ഹയർ സെക്കണ്ടറി സ്കൂളിലെ നിർധനരായ രണ്ട് വിദ്യാർത്ഥികളുടെ പഠന സഹായത്തിനായി ആസ്‌ക് ആലംപാടി രണ്ട് സ്മാർട്ട് ഫോണുകൾ നൽകി . ആസ്‌ക് പ്രസിഡന്റ് ഗപ്പു ആലംപാടിയുടെ അധ്യക്ഷതയിൽ ക്ലബ്ബിൽ വെച്ച് നടന്ന ചടങ്ങിൽ ആസ്‌ക് ജി.സി.സി വൈസ് പ്രസിഡന്റ് സിദ്ധിഖ് ചൂരി, അംഗങ്ങളായ കെ.എം ഹാജി, മുസ്തഫ എരിയപ്പാടി, ഹാരിസ്.സി.എം, സാദിഖ് ഖത്തർ, ആഷി എം.ബി.കെ, നൗഷാദ് എന്നിവർ ചേർന്ന് ആലംപാടി ഗവ: ഹയർ സെക്കണ്ടറി സ്കൂൾ ഹെഡ്മാസ്റ്റർ സതീഷ് കുമാർ മാസ്റ്റർക്ക് കൈമാറി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!