വിജിലന്‍സ് പിടികൂടിയ പണം തിരികെ ആവശ്യപ്പെട്ട് കെ.എം ഷാജി കോടതിയില്‍

കോഴിക്കോട്: കണ്ണൂരിലെ വീട്ടില്‍നിന്ന് വിജിലന്‍സ് പിടികൂടിയ പണം തിരികെ വേണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി കോടതിയെ സമീപിച്ചു. വിജിലന്‍സ് പിടിച്ചെടുത്ത അരക്കോടിയോളം രൂപ തിരികെ വേണമെന്ന് ആവിശ്യപ്പെട്ടാണ് ഷാജി കോഴിക്കോട് വിജിലന്‍സ് കോടതിയെ സമീപിച്ചത്. പണം തിരികെ നല്‍കുന്നത് കേസിനെ ബാധിക്കുമെന്ന് വിജിലന്‍സ് കോടതിയെ അറിയിക്കും. ഷാജിയുടെ ഹരജി ഇന്ന് കോടതി പരിഗണിക്കും.
അനധികൃത സ്വത്ത് സമ്ബാദനക്കേസുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ വര്‍ഷം കെ.എം ഷാജിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയത്. 50 ലക്ഷം രൂപയാണ് കണ്ണൂരിലെ വീട്ടില്‍നിന്ന് പിടിച്ചെടുത്തത്. അഡ്വ. എം.ആര്‍ ഹരീഷ് എന്ന വ്യക്തി നല്‍കിയ പരാതിയെ തുടര്‍ന്നാണ് കെ.എം ഷാജിക്കെതിരെ വിജിലന്‍സിന്റെ സ്‌പെഷ്യല്‍ യൂണിറ്റ് അന്വേഷണം നടത്തിയത്.

