KSDLIVENEWS

Real news for everyone

വിട്ടുവീഴ്ചയ്ക്ക് കേരളബാങ്ക് , സുഹ്റയുടെ വായ്പയില്‍ ഇളവ് നല്‍കും ,ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെ പണം അടയ്ക്കാന്‍ അവസരം

SHARE THIS ON

കണ്ണൂര്‍ : കണ്ണൂര്‍ കൂത്തുപറമ്ബില്‍ കേരള ബാങ്ക്, വീട് ജപ്തി ചെയ്ത സംഭവത്തില്‍ പ്രശ്ന പരിഹാരത്തിന് ശ്രമം തുടങ്ങി. ഒറ്റ തവണ തീര്‍പ്പാക്കലിലൂടെ പണം അടക്കാനുള്ള അവസരം കുടുംബത്തിന് നല്‍കും. ലോണ്‍ തുകയില്‍ ഇളവ് വരുത്താനും തീരുമാനം ആയി. ഇന്നലെ ചേര്‍ന്ന കേരള ബാങ്ക് ബോര്‍ഡ് യോഗത്തില്‍ സുഹ്റയുടെ വീട് ജപ്തി ചെയ്ച വിഷയം ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുകയായിരുന്നു. ഇതിനിടെ സുഹ്റയേയും കുടുംബത്തെയെയും സമീപത്തെ വീട്ടിലേയ്ക്ക് മാറ്റി

2012ല്‍ ഭവന വായ്പയായി എടുത്ത 10 ലക്ഷം രൂപ തിരിച്ചടവ് മുടങ്ങിയതോടെ കഴിഞ്ഞ ദിവസമാണ് കേരള ബാങ്ക് സുഹ്റയുടെ വീട് ജപ്തി ചെയ്തത് . വീട് വിറ്റ് ലോണ്‍ അടയ്ക്കാന്‍ തയ്യാറാണെന്ന് പറഞ്ഞിട്ടും ബാങ്ക് സമയം അനുവദിച്ചില്ലെന്ന് സുഹ്റ ആരോപിച്ചിരുന്നു

ഹോം ലോണ്‍ അടവ് മുടങ്ങി , വീട് ജപ്തി ചെയ്ത് എച്ച്‌ഡിഎഫ്സിബാങ്ക് , പെരുവഴിയില്‍ കുടുംബം

കണ്ണൂര്‍ : എച്ച്‌ ഡി എഫ് സി ബാങ്ക് കിടപ്പാടം ജപ്തി ചെയ്തതോടെ ഭിന്നശേഷിയുള്ള മകളും രോഗിയായ മാതാവും ഉള്‍പെടെയുള്ള കുടുംബം പെരുവഴിയില്‍. കണ്ണൂര്‍ കുറുമാത്തൂര്‍ സ്വദേശി അബ്ദുള്ള എച്ച്‌ ഡി എഫ് സി ഹോം ലോണ്‍സില്‍ നിന്നുമെടുത്ത 25 ലക്ഷം രൂപ തിരിച്ചടവ് മുടങ്ങിയതോടെയാണ് ജപ്തി നടപടി. കുറുമാത്തൂരില്‍ അബ്ദുള്ളയുടെ വീടാണ് ജപ്തി ചെയ്തത്. പോകാന്‍ ഇടമില്ലാതെ അര്‍ധ രാത്രിവരെ വീട്ടു മുറ്റത്തിരുന്ന കുടുംബത്തെ നാട്ടുകാര്‍ ഇടപെട്ട് ഒരു ബന്ധുവിന്‍റെ വീട്ടിലെത്തിച്ചു.

മറ്റൊരിടത്തേക്ക് മാറാനുള്ള സാവകാശം ബാങ്ക് തന്നില്ലെന്ന് കുടുംബം ആരോപിക്കുന്നു. ജപ്തി ചെയ്ത് ഉദ്യോഗസ്ഥര്‍ മടങ്ങിയതിന് പിന്നാലെ പിതാവിനെയും കാണാതായതായി മകള്‍ ഷബ്ന ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. മനോവിഷമത്തില്‍ പിതാവ് ഫോണും ഉപേക്ഷിച്ച്‌ ആരോടും പറയാതെ പോയെന്നും ഷബ്ന പറഞ്ഞു. തന്‍റേയും മാതാവിന്‍റേയും ചികിത്സയ്ക്കായി ലക്ഷങ്ങള്‍ ചെലവായി. ഇതിനിടെ വിദേശത്തെതൊഴില്‍ നഷ്ടപ്പെട്ട് പിതാവ് നാട്ടിലെത്തി. ഇതോടെയാണ് സാമ്ബത്തിക ഞെരുക്കം ഉണ്ടായി തിരിച്ചടവ് മുടങ്ങിയത്. ഇപ്പോള്‍ അഭയം ഇല്ലാത്ത അവസ്ഥയിലാണെന്നും കുടുംബം പറയുന്നു

പെരുവഴിയിലാക്കി ജപ്തി : വീട് വിറ്റ് തിരിച്ചടക്കാമെന്ന ആവശ്യം തള്ളി, മതിയായ സമയം നല്‍കിയെന്ന് കേരളബാങ്ക്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!