KSDLIVENEWS

Real news for everyone

200 കോടിയുടെ തട്ടിപ്പ്: നടി ജാക്വിലിന്‍ ഹാജരായി, വരുംദിവസങ്ങളിലും ചോദ്യംചെയ്യല്‍ തുടരുമെന്ന് പോലീസ്

SHARE THIS ON

ന്യൂഡല്‍ഹി: സുകേഷ് ചന്ദ്രശേഖര്‍ പ്രതിയായ 200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ ഡല്‍ഹി പോലീസ് ചോദ്യംചെയ്തു. തട്ടിപ്പ് കേസ് അന്വേഷിക്കുന്ന ഡല്‍ഹി പോലീസിന്റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗമാണ് നടിയെ ബുധനാഴ്ച ചോദ്യംചെയ്തത്.

ബുധനാഴ്ച രാവിലെ 11.30-ഓടെയാണ് ഡല്‍ഹി മന്ദിര്‍ മാര്‍ഗിലെ ഓഫീസില്‍ നടി ചോദ്യംചെയ്യലിനായി ഹാജരായത്. ജാക്വിലിനെ സുകേഷിന് പരിചയപ്പെടുത്തി നല്‍കിയെന്ന് പറയുന്ന പിങ്കി ഇറാനിയും ബുധനാഴ്ച ചോദ്യംചെയ്യലിന് ഹാജരായിരുന്നു. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്യുന്നതോടെ കേസുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ.

ജാക്വിലിന് സുകേഷുമായുള്ള ബന്ധം, സുകേഷ് നല്‍കിയ സമ്മാനങ്ങള്‍ എന്നിവയെ സംബന്ധിച്ചെല്ലാം ഡല്‍ഹി പോലീസ് വിശദമായ ചോദ്യാവലി തയ്യാറാക്കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, വരുംദിവസങ്ങളിലും നടിയുടെ ചോദ്യംചെയ്യല്‍ തുടരുമെന്നും അധികൃതര്‍ അറിയിച്ചു. ഇതിനായി നടിയോട് ഡല്‍ഹിയില്‍തന്നെ തുടരാനും അന്വേഷണസംഘം നിര്‍ദേശിച്ചിട്ടുണ്ട്.

നേരത്തെ ഇതേ തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ജാക്വിലിന്‍ ഫെര്‍ണാണ്ടസിനെ പ്രതിചേര്‍ത്തിരുന്നു. നടിയുടെ പേരിലുള്ള ഏഴരക്കോടിയുടെ സ്വത്തും ഇ.ഡി. കണ്ടുകെട്ടിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!