ക്രാഷ് ടെസ്റ്റിൽ ഒരു സ്റ്റാറുമില്ല ; എസ് പ്രെസ്റ്റോയെ ട്രോളി ടാറ്റ മോട്ടോഴ്സ്

ഇന്ത്യന്‍ കാര്‍ വിപണിയില്‍ വന്‍ കുതിച്ചു ചാട്ടമാണ് ടാറ്റ മോട്ടോഴ്‌സ് കാഴ്ച വെയ്ക്കുന്നത്. ഇപ്പോള്‍ മാരുതി സുസുക്കി എസ് പ്രെസ്സോയെയും, ഹുണ്ടായി ഗ്രാന്‍ഡ് ഐ 10 നിയോസിനെയും കിയ സെല്‍റ്റോസിനെയും ട്രോളി രംഗത്ത് എത്തിയിരിക്കുകയാണ് ടാറ്റ. അടുത്തിടെയാണ് ഗ്ലോബല്‍ എന്‍സിഎപി ക്രാഷ് ടെസ്റ്റ് റിസള്‍ട്ട് പുറത്ത് എത്തിയത്. ഇതിന് പിന്നാലെയാണ് മറ്റ് കാറുകളെ ട്രോളി ടാറ്റ രംഗത്ത് എത്തിയത്.
എസ് പ്രെസ്സോ, ഗ്രാന്‍ഡ് ഐ10 നിയോസ്, സെല്‍റ്റോസ് എന്നീ കാറുകള്‍ക്ക് പ്രതീക്ഷിച്ചതിലും താഴെയായിരുന്നു ക്രാഷ് ടെസ്റ്റ് നിലവാരം. രണ്ട് സ്റ്റാര്‍ റേറ്റിംഗ് ഗ്രാന്‍ഡ് ഐ10 നിയോസിന് ലഭിച്ചപ്പോള്‍ ഒരു സ്റ്റാര്‍ പോലും എസ് പ്രെസ്സോയ്ക്ക് ലഭിച്ചില്ല. സെല്‍റ്റോസിന് മൂന്ന് സ്റ്റാര്‍ റേറ്റിംഗുമാണ് ലഭിച്ചത്. ഇതിന് പിന്നാലെയാണ് ടിയാഗോയ്ക്ക് വെല്ലുവിളിയുമായി മാരുതി പുറത്തിറക്കിയ എസ് പ്രെസ്സോയെ കേന്ദ്രീകരിച്ച് വന്‍ ട്രോളുമായി ടാറ്റ എത്തിയത്.
ഡ്രൈവിംഗ് മികച്ച അനുഭവമാണ്. എന്നാല്‍ അത് സുരക്ഷ ഉണ്ടെങ്കില്‍ മാത്രം. ഡ്രൈവിങ് സുരക്ഷിത പൂര്‍ണമാക്കാന്‍ പുതിയ ടിയാഗോ ഇന്ന് തന്നെ ബുക്ക് ചെയ്യൂ.. എന്നാണ് ടാറ്റ ട്വീറ്റ് ചെയ്തത്. ഒപ്പം പൊട്ടിയ ഒരു കോഫി കപ്പിന്റെ ചിത്രവും കമ്ബനി പങ്കുവെച്ചിട്ടുണ്ട്.

എന്‍ട്രി ലെവല്‍ ഹാച്ച് ബാക്ക് ആയ ടാറ്റ ടിയാഗോയ്ക്ക് ക്രാഷ് ടെസ്റ്റില്‍ നാല് സ്റ്റാര്‍ റേറ്റിങ് ആണ് ഉള്ളത്. ടാറ്റയുടെ ട്വീറ്റ് ഗ്ലോബല്‍ എന്‍സിഎപി പ്രസിഡന്റും സിഇഒയുമായ ഡേവിഡ് വാര്‍ഡ് ശ്രദ്ധിക്കുകയും മറ്റൊരു ട്വീറ്റ് പങ്കുവെയ്ക്കുകയും ചെയ്തു. മാരുതി ഉറക്കത്തില്‍ നിന്നും ഉയരുകയും കോഫി മണക്കുകയും ചെയ്യേണ്ട സമയം ആണെന്നും ടാറ്റയുടെ ട്വീറ്റ് ആസ്വദിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. ഒരു വിപണി കെട്ടിപ്പെടുക്കുന്നതിന് ആരോഗ്യകരമായ മത്സരം പോലെ മറ്റൊന്നുമില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.


