KSDLIVENEWS

Real news for everyone

സംഘ്പരിവാർ വിരുദ്ധ ചേരി ശക്തിപ്പെടുത്താൻ രാഹുൽ ഗാന്ധി നടത്തുന്ന പരിശ്രമങ്ങളെ ഒറ്റ് കൊടുക്കുന്ന കെ.സുധാകരനെ പുറത്താക്കാൻ കോൺഗ്രസ് തയ്യാറാകണം പി.ഡി.പി

SHARE THIS ON

കാസർഗോഡ് : RSS ശാഖകൾക്ക് സംരക്ഷണം നൽകിയിട്ടുണ്ടെന്നും,തനിക്ക് തോന്നിയാൽ BJPയിലേക്ക് പോകുമെന്നും ആവർത്തിക്കുന്ന KPCC പ്രസിഡൻ്റ് K.സുധാകരൻ്റെ നിലപാട് സംഘപരിവാർ വിരുദ്ധ മതേതര, പ്രതിപക്ഷ ചേരിയെ ശക്തിപ്പെടുത്താനും, കൊണ്ഗ്രസ് പാർട്ടിയെ നവീകരിക്കാനുമുള്ള രാഹുൽഗാന്ധിയുടെ ശ്രമങ്ങളെ ഒറ്റുകൊടുക്കുന്ന നടപടിയാണെന്നും, കെ.സുധാകരനെ പുറത്താക്കാൻ കൊണ്ഗ്രസ് പാർട്ടി തയ്യാറാകണമെന്ന് പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി നിസാർ മേത്തർ പറഞ്ഞു. അല്ലാത്തപക്ഷം ഈ രാഷ്ട്രീയ അശ്ലീലം കോൺഗ്രസ് പാർട്ടിക്ക് വരുത്തിവയ്ക്കാൻ പോകുന്ന ദുരന്തം ചെറുതായിരിക്കില്ല. തൻ്റെ സംഘപരിവാർ ആരാധനയെ വെള്ളപൂശാൻ പണ്ഡിറ്റ് നെഹ്റുവിനെ കൂട്ടുപിടിക്കുന്നത് അങ്ങേയറ്റം അപഹാസ്യവും അപകടവും നിറഞ്ഞ നിലപാടാണെന്നും,സ്വാതന്ത്ര്യാനന്തര ഇന്ത്യയെ കെട്ടിപ്പടുക്കുകയും,ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുകയും ചെയ്യ്ത നെഹ്റുവിൻ്റെ ആശയധാരയിൽ നിന്നും ഏറെ പിന്നോട്ട് നടക്കുന്ന സംഘിബോധമുള്ള ചില കൊൺഗ്രസ്സുകാരുടെ നേരുദാഹരണമാണ് സുധാകരൻ.

ജീവിതം മുഴുവൻ മതേതരമൂല്യങ്ങൾ ഉയർത്തിപ്പിടിച്ച നേതാവും ചിന്തകനുമായിരുന്നു നെഹ്റു.ആ വിരോധത്തിലാണ് സംഘപരിവാർ ഇന്നും അദ്ദേഹത്തെ വേട്ടയാടുന്നത്.ആ മഹാനായ രാഷ്ട്രീയ നേതാവിൻ്റെ ജന്മദിനത്തിൽ തന്നെ സംഘപരിവാർ പാളയത്തിൽ കൊണ്ട് കെട്ടാനുള്ള സുധാകരൻ്റെ ശ്രമം ഒട്ടും നിഷ്കളങ്കമല്ല, ദുരൂഹമായ താൽപ്പര്യങ്ങൾ മുൻ നിർത്തിയുള്ളതാണെന്നും നിസാർ മേത്തർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!