KSDLIVENEWS

Real news for everyone

ബില്‍ക്കിസ്‌ ബാനു കേസ്‌ ; ജസ്റ്റിസ്‌ ബേല 
ത്രിവേദി പിന്മാറി

SHARE THIS ON

ന്യൂഡല്‍ഹി : ബില്‍ക്കിസ് ബാനു കൂട്ടബലാത്സംഗ കേസില്‍ പ്രതികളെ വിട്ടയച്ച ഗുജറാത്ത് സര്‍ക്കാര്‍ നടപടിക്കെതിരായ ഹര്‍ജി പരിഗണിക്കുന്ന സുപ്രീംകോടതി ബെഞ്ചില്‍നിന്ന് ജസ്റ്റിസ് ബേല എം ത്രിവേദി പിന്മാറി. ഗുജറാത്ത് സര്‍ക്കാര്‍ നടപടിക്കെതിരെ ബില്‍ക്കിസ് ബാനു നല്‍കിയ ഹര്‍ജി ജസ്റ്റിസുമാരായ അജയ് റസ്തോഗി, ബേല എം ത്രിവേദി എന്നിവര്‍ അംഗങ്ങളായ ബെഞ്ചാണ് പരിഗണിച്ചത്.

ചൊവ്വാഴ്ച കേസെടുത്തപ്പോള്‍ ജസ്റ്റിസ് ബേല ത്രിവേദി കേസ് പരിഗണിക്കുന്നതില്‍നിന്ന് പിന്മാറുകയാണെന്നു പറഞ്ഞു. ഇതേത്തുടര്‍ന്ന്, അവര്‍ അംഗമല്ലാത്ത മറ്റൊരു ബെഞ്ച് കേസ് പരിഗണിക്കുമെന്ന് ജസ്റ്റിസ് അജയ് റസ്തോഗി അറിയിച്ചു. ബെഞ്ചില്‍നിന്ന് പിന്മാറാനുള്ള കാരണം ജസ്റ്റിസ് ബേല ത്രിവേദി വ്യക്തമാക്കിയിട്ടില്ല.

അതേസമയം, 2004–-2006 കാലയളവില്‍ അവര്‍ ഗുജറാത്ത് സര്‍ക്കാരിന്റെ ലോ സെക്രട്ടറിയായി ഡെപ്യൂട്ടേഷനില്‍ ജോലി ചെയ്തിരുന്നു. ഇതാകാം പിന്മാറ്റത്തിനുള്ള കാരണമെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!