പാക്കിസ്ഥാനില്‍ ജനത്തെ പൊള്ളിച്ച് ഇന്ധനവില കത്തിക്കയറുന്നു; ലീറ്ററിന് 282 രൂപ

ഇസ്‍ലാമാബാദ്: സാമ്ബത്തിക പ്രതിസന്ധിയില്‍ നട്ടംതിരിയുന്ന പാക്കിസ്ഥാനില്‍ ജനത്തെ പൊള്ളിച്ച് ഇന്ധനവില കത്തിക്കയറുന്നു. വ്യാഴാഴ്ച മുതല്‍ പെട്രോളിനും ഡീസലിനും ലീറ്ററിന് 32 രൂപ വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കറന്‍സിയുടെ മൂല്യം ഗണ്യമായ ഇടിഞ്ഞതും എണ്ണ ഇറക്കുമതിച്ചെലവ് വര്‍ധിച്ചതും കാരണം പാക്കിസ്ഥാനില്‍ പെട്രോള്‍, ഡീസല്‍ വില കുറച്ചുകാലമായി കുതിച്ചുയരുകയാണ്. പെട്രോള്‍ വില 12.8 ശതമാനം (32.07രൂപ) വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ പെട്രോളിന് ലീറ്ററിന് 282 രൂപയാകും. നിലവില്‍ ഒരു ലീറ്റര്‍ പെട്രോളിന് 250 രൂപയാണ്. ഡീസല്‍ വില 12.5 ശതമാനം വര്‍ധിച്ച് (32.84 രൂപ) 295.64 രൂപയാകും. 262.8 രൂപയാണ് ഇപ്പോഴത്തെ വില. മണ്ണെണ്ണ വിലയും കൂടിയേക്കും. ലീറ്ററിന് 28.05 രൂപ കൂടി 217.88 ആയേക്കുമെന്നാണ് ലഭിക്കുന്ന വിവരം.

