KSDLIVENEWS

Real news for everyone

കശ്മീരില്‍ പഞ്ചായത്ത് പ്രസിഡന്റിനെ ഭീകരര്‍ വെടിവച്ചുകൊന്നു

SHARE THIS ON

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വീണ്ടും ഭീകരരുടെ ആക്രമണം. ബാരാമുള്ളയില്‍ പഞ്ചായത്ത് പ്രസിഡന്റിനെ തീവ്രവാദികള്‍ വെടിവെച്ച് കൊന്നു. ഗോഷ്ബഗ്ഗ് പത്താന്‍ മേഖലയിലാണ് സംഭവം. മന്‍സൂര്‍ അഹമ്മദാണ് കൊല്ലപ്പെട്ടത്.

തീവ്രവാദികള്‍ മന്‍സൂര്‍ അഹമ്മദിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഗുരുതരമായി പരിക്കേറ്റ മന്‍സൂര്‍ അഹമ്മദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

വെടിവെപ്പിനേ തുടര്‍ന്ന് പ്രദേശം പോലീസ് നിയന്ത്രണത്തിലാക്കിയെന്നും തീവ്രവാദികള്‍ക്കായി തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയെന്നും പോലീസ് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!