KSDLIVENEWS

Real news for everyone

കിഴക്കന്‍ യുക്രൈനില്‍ വ്യോമാക്രമണം കടുപ്പിച്ച്‌ റഷ്യ; മിസൈലാക്രമണത്തില്‍ മരണ സംഖ്യ ഉയരുന്നു

SHARE THIS ON

കിഴക്കന്‍ യുക്രൈനില്‍ വ്യോമാക്രമണം കടുപ്പിച്ച്‌ റഷ്യ. സ്ളോവിയാന്‍സ്ക്ക് മേഖലയില്‍ മിസൈലാക്രമണത്തില്‍ എട്ട് പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ഒരു കുട്ടിയും ഉള്‍പ്പെടുന്നു. ബഖ്‌മുട്ടിന്റെ പടിഞ്ഞാറന്‍ നഗരത്തില്‍ ജനവാസമേഖലയിലാണ് മിസൈല്‍ ആക്രമണം ഉണ്ടായത്. 21 പേര്‍ക്ക് പരിക്കേറ്റതായും സൈന്യം റിപ്പോര്‍ട് ചെയ്തു. തകര്‍ന്ന കെട്ടിടങ്ങളില്‍ കുടുങ്ങിയവരെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു. ഷെല്ലാക്രമണത്തില്‍ അഞ്ച് വീടുകളും അഞ്ച് ഫ്‌ളാറ്റുകളും തകര്‍ന്നു. വ്യാപാര സ്ഥാപനങ്ങള്‍ക്കും കടകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചതായും ഏഴുപേരെ കാണാനില്ലെന്നും, ഇവര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നതായും ഗവര്‍ണര്‍ പാവ്‌ലോ കിരിലെങ്കോ പറഞ്ഞു. യുക്രൈനിലെ വീടുകള്‍ക്ക് നേരെ റഷ്യന്‍ ആക്രമണം: കുട്ടികളടക്കം അഞ്ച് പേര്‍ കൊല്ലപ്പെട്ടു സ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടക്കുകയാണെന്നും എസ്-300 മിസൈലുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി ക്രൂരമായ ആക്രമണത്തെ അപലപിച്ചു. ‘പകല്‍ വെളിച്ചത്തില്‍ ആളുകളെ കൊന്നൊടുക്കുന്നു, രാജ്യത്തെ മുഴുവന്‍ ജീവിതത്തെയും നശിപ്പിക്കുകയാണ്. റഷ്യയുടെ ദുഷ്ട ഭരണകൂടം അതിന്റെ യഥാര്‍ത്ഥ സ്വഭാവം ഒരിക്കല്‍ കൂടി തെളിയിച്ചു,” അദ്ദേഹം ടെലിഗ്രാമില്‍ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!