KSDLIVENEWS

Real news for everyone

ഇസ്രായേല്‍ ആക്രമണം തുടരുന്നു; 11 പലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടു

SHARE THIS ON

ഗാസ: ഇസ്രായേല്‍ പലസ്തീന്‍ സംഘര്‍ഷം അഞ്ചാം ദിനവും തുടരുന്നു. ഗാസയില്‍ നിന്ന് വെസ്റ്റ്ബാങ്കിലേക്ക് ഇസ്രായേല്‍ നടത്തിയ സൈനിക നടപടിയിലും വെടിവയ്പ്പിലും കുട്ടികളും സ്ത്രീകളും അടക്കം 11 പലസ്തീനികള്‍ കൂടി കൊല്ലപ്പെട്ടു. 31 കുട്ടികളുള്‍പ്പടെ 126 പലസ്തീനികള്‍ ഇസ്രായേല്‍ ആക്രമണത്തില്‍ ഇതുവരെ മരിച്ചെന്നാണ് റിപ്പോര്‍ട്ട്.
സംഘര്‍ഷം തുടങ്ങിയതിന് പിന്നാലെ പതിനായിരത്തിലധികം പേര്‍ പലായനം ചെയ്തതായി യുഎന്‍ വ്യക്തമാക്കി. ഇസ്രായേല്‍ ആക്രമണങ്ങളില്‍ അയല്‍ രാജ്യങ്ങളിലും പ്രതിഷേധം ശക്തമായി. ലെബനന്‍ അതിര്‍ത്തിയില്‍ രണ്ട് പലസ്തീന്‍ അനുകൂലികളെ ഇസ്രായേല്‍ സൈന്യം വെടിവച്ച്‌ കൊന്നു.
സിറിയയില്‍ നിന്ന് മൂന്നുതവണ റോക്കറ്റ് ആക്രമണം ഉണ്ടായതായി ഇസ്രായേല്‍ വ്യക്തമാക്കി.
ജോര്‍ദാനിലും തുര്‍ക്കിയിലും ഇസ്രായേല്‍ വിരുദ്ധ പ്രതിഷേധം തുടരുകയാണ്. അതിനിടെ ഐക്യരാഷ്ട്ര രക്ഷാസമിതി നാളെ വീണ്ടും ചേരും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!