‘സ്നേഹത്തിലൂടെയും അനുകമ്ബയിലൂടെയും മനുഷ്യരെ പ്രചോദിപ്പിച്ചു’; നന്ദുവിന് ആദരാജ്ഞലി അര്‍പ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: അര്‍ബുദത്തിനെതിരെയുള്ള പോരാട്ടത്തില്‍ സജീവ സാന്നിദ്ധ്യമായിരുന്ന നന്ദു മഹാദേവയുടെ നിര്യാണത്തില്‍ അനുശോചനക്കുറിപ്പുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. അസാമാന്യമായ ധീരതയോടെ തന്റെ രോഗാവസ്ഥയെ നേരിട്ട നന്ദു പ്രതിസന്ധികള്‍ക്ക് മുന്‍പില്‍ പതറാതെ, അവയെ നേരിടാനുള്ള ആത്മവിശ്വാസം ജനങ്ങളിലേയ്ക്ക് പകര്‍ന്നുവെന്ന് മുഖ്യമന്ത്രി കുറിപ്പില്‍ പറഞ്ഞു. നന്ദുവിന്റെ വിയോഗം നാടിന്റെ നഷ്ടമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. നാലു വര്‍ഷത്തിലധികമായി കാന്‍സര്‍ ബാധിതനായിരുന്നു. തിരുവനന്തപുരം സ്വദേശിയായ നന്ദു കോഴിക്കോട് എം വി ആര്‍ കാന്‍സര്‍ സെന്ററില്‍ ചികില്‍സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയായിരുന്നു അന്ത്യം.

