പോലീസ് ഉദ്യോഗസ്ഥന്മാർക്ക് എസ് വൈ എസ് സാന്ത്വനം പ്രവർത്തകർ ഫ്രൂട്സ് കിറ്റ് വിതരണം ചെയ്തു

ബദിയടുക്ക: വഴിയോരങ്ങളിൽ വാഹന പരിശോധന നടത്തുന്ന പോലീസ് ഉദ്യോഗസ്ഥന്മാർക്ക് എസ് വൈ എസ് ബദിയടുക്ക സോൺ സാന്ത്വനം പ്രവർത്തകർ ഫ്രൂട്സ് കിറ്റ് വിതരണം ചെയ്തു. എസ് വൈ എസ് ബദിയടുക്ക സോൺ ജി സി സി കോഡിനേറ്റർ ലത്തീഫ് പള്ളത്തടുക്ക,
ഫൈസൽ നെല്ലിക്കട്ട , ലത്തീഫ് കണ്ണാടിപ്പാറ എന്നിവർ നേതൃത്വം നൽകി.
ഉക്കിനടുക്ക ജില്ലാ മെഡിക്കൽ കോളേജിലേക്ക് എല്ലാ ദിവസവും 150 ഓളം രോഗികൾക്കും സ്റ്റാഫിനും ഫ്രൂട്സ് കിറ്റ് വിതരണം ചെയ്തു വരുന്നു.

