KSDLIVENEWS

Real news for everyone

ജിദ്ദയിലേക്ക് സര്‍വീസ് വ്യാപിപ്പിച്ച്‌ ആകാശ എയര്‍, നിത്യേന സര്‍വീസുകള്‍, വാരത്തില്‍ 12 ആയി ഉയര്‍ത്തും

SHARE THIS ON

ന്യുഡല്‍ഹി: ആകാശ എയര്‍ ജിദ്ദയിലേക്ക് സര്‍വീസ് വ്യാപിപ്പിച്ചു. ജൂലായ് 15 മുതല്‍ മുംബൈയില്‍ നിന്ന സൗദി അറേബ്യയിലെ ജിദ്ദയിലേക്ക് സര്‍വീസുകളുണ്ടാവും.

ആകാശ എയറിന്റെ രണ്ടാമത്തെ അന്താരാഷ്ട്ര ഡെസ്റ്റിനേഷനാണിത്. നേരത്തെ ഖത്തര്‍ തലസ്ഥാനമായ ദോഹയിലേക്ക് മാര്‍ച്ച്‌ 28ന് സര്‍വീസുകള്‍ പ്രഖ്യാപിച്ചിരുന്നു ആകാശ എയര്‍.

ജൂലായ് 15 മുതല്‍ മുംബൈയില്‍ നിന്ന് ജിദ്ദയിലേക്ക് നിത്യേന ആകാശ എയര്‍ സര്‍വീസ് നടത്തും. പ്രവാസികളെ സംബന്ധിച്ച്‌ ജിദ്ദയിലേക്ക് യാത്ര നടത്തുന്നവര്‍ക്ക് കൂടുതല്‍ ഓപ്ഷനുകള്‍ കൂടിയാണ് ലഭിച്ചിരിക്കുന്നത്. അതേസമയം വാരത്തില്‍ പന്ത്രണ്ട് സര്‍വീസായി ഇത് ഉയര്‍ത്താനും കമ്ബനി തീരുമാനിച്ചിട്ടുണ്ട്. ജൂലായ് 21 മുതലാണ് ആഴ്ച്ചയില്‍ 12 സര്‍വീസുകള്‍ നേരിട്ടുണ്ടാവുക.

അതേസമയം മുംബൈയിലുള്ള സര്‍വീസ് ആരംഭിച്ച്‌ കഴിഞ്ഞാല്‍ ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നും സര്‍വീസുകള്‍ ജിദ്ദയിലേക്ക് ഉണ്ടാവും. ജൂലായ് 20 മുതല്‍ അഹമ്മദാബാദില്‍ നിന്ന് ജിദ്ദയിലേക്ക് വാരത്തില്‍ രണ്ട് നേരിട്ടുള്ള സര്‍വീസുകള്‍ ഉണ്ടായിരിക്കുമെന്ന് കമ്ബനി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

കുവൈത്ത്, റിയാദ് എന്നിവിടങ്ങളിലേക്കുള്ള ട്രാഫിക് റൈറ്റ്‌സുകളും നേരത്തെ തന്നെ സ്വന്തമാക്കിയിട്ടുണ്ട്. വരും മാസങ്ങളില്‍ കമ്ബനി ആഗോള തലത്തിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ വ്യാപിപ്പിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

തിരുവനന്തപുരത്തെത്തി ശ്രീലങ്കന്‍ എയര്‍ലൈന്‍സ്

ശ്രീലങ്കന്‍ എയര്‍ലൈന്‍ തിരുവനന്തപുരത്ത് പ്രവര്‍ത്തനം ആരംഭിച്ചു. ട്രാന്‍സ് ലങ്ക എയര്‍ട്രാവല്‍സുമായി ചേര്‍ന്നാണ് ഇവരുടെ പ്രവര്‍ത്തനം. ദക്ഷിണ കേരളത്തിലും, തമിഴ്‌നാട്ടിലും ഉള്ളവര്‍ക്ക് കൂടുതല്‍ സേവനം ഇതോടെ ഉറപ്പാകുമെന്ന് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് വേള്‍ഡ് വൈഡ് സെയില്‍സ് ആന്‍ഡ് ഡിസ്ട്രിബ്യൂഷന്‍ ഹെഡ് ദിമിത്തു തെന്നകന്‍ പറഞ്ഞു.

അതേസമയം ശ്രീലങ്കന്‍ എയര്‍ലൈന്‍സിന് കൊച്ചിയില്‍ നേരത്തെ തന്നെ പ്രവര്‍ത്തനമുണ്ട്. തിരുവനന്തപുരത്ത് നിന്ന് ശ്രീലങ്കന്‍ എയര്‍ലൈന്‍സിന്റെ സര്‍വീസ് 1980 മുതലുണ്ട്. അതേസമയം സര്‍വീസുകളുടെ എണ്ണം വര്‍ധിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!