KSDLIVENEWS

Real news for everyone

ഓൺലൈനിൽ ഒപ്പമുണ്ട്, ഒരുനാൾ അരികിലെത്തും; രക്ഷാകർത്തൃ സംഗമത്തിൽ ക്ലാസ് ടീച്ചർമാർ

SHARE THIS ON

‘ ‘നയപ്രഖ്യാപനം’ നടത്തിയപ്പോൾ രക്ഷിതാക്കൾക്ക് എന്തെന്നില്ലാത്ത സന്തോഷവും, ആശ്വാസവും ആത്മവിശ്വാസവും! മുക്കൂട് ഗവ: എൽ.പി. സ്കൂളിൽ പ്രീപ്രൈമറി മുതൽ നാലാം ക്ലാസ്സുവരെ പഠനം നടത്തുന്ന 168 കുട്ടികകളുടെ രക്ഷിതാക്കളെ പങ്കെടുപ്പിച്ചു കൊണ്ട് ഓൺലൈനായി സംഘടിപ്പിച്ച രക്ഷാകർത്തൃസംഗമത്തിലായിരുന്നു ക്ലാസ്സ് ടീച്ചർമാരുടെ ഈ പ്രഖ്യാപനം.വിക്ടേർസ് ചാനൽ വഴി സംപ്രേഷണം ചെയ്യുന്ന ഡിജിറ്റൽ ക്ലാസ്സുകളിലെ പാoഭാഗങ്ങൾ വിശദീകരിക്കുന്നതിനും തുടർപ്രവർത്തനങ്ങളിൽ പിന്തുണ നൽകുന്നതിനു
മായി എല്ലാ ദിവസവവും ഒരു മണിക്കൂർ ഓൺലൈൻ ചർച്ചാക്ലാസ്സ് കഴിഞ്ഞവർഷം തന്നെ ഈ വിദ്യാലയത്തിലെ അധ്യാപകർ നടത്തിയിരുന്നു.കൂടാതെ, സാധ്യമായ സന്ദർഭങ്ങളിലെല്ലാം കുഞ്ഞുങ്ങളുടെ അരികിലെത്തി കൈത്താങ്ങ് നൽകാനും ഇവർ പ്രത്യേകം ശ്രദ്ധിച്ചു.ഈ വർഷവും രക്ഷിതാക്കളുടെ സമയവും സൗകര്യവും പരിഗണിച്ച് എല്ലാ ക്ലാസ്സുകാർക്കും എല്ലാ ദിവസവും ഒരു മണിക്കൂർ ചർച്ചാ ക്ലാസ്സ് നടത്തും.ഇതിൽ, കുട്ടികൾക്കൊപ്പം രക്ഷിതാക്കളും നിർബ്ബന്ധമായും പങ്കെടുക്കണമെന്ന് അധ്യാപകർ അഭ്യർഥിച്ചു.കൂടാതെ കുട്ടികളോ രക്ഷിതാക്കളോ ആവശ്യപ്പെട്ടാൽ ഏതു നിമിഷവും പഠനപിന്തുണയുമായി ഓൺലൈനിൽ ഒപ്പമുണ്ടാകുമെന്നും, കുട്ടികളെ പoനോത്സുകരാക്കാൻ അധ്യാപികയുടെ സാന്നിദ്ധ്യം അനിവാര്യ
മാണെന്ന് രക്ഷിതാക്കൾ അറിയിച്ചാൽ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വീടുകളിലെത്തുമെന്നും നയപ്രഖ്യാപനത്തിൽ ഓരോ അധ്യാപികയും വ്യക്തമാക്കി.
ബേക്കൽ ഉപജില്ലാ വിദ്യാഭ്യസ ഓഫീസർ കെ.ശ്രീധരൻ പരിപാടി ഉദ്ഘാടനം ചെയ്തു.
‘കോവിഡ്കാല വിദ്യാഭ്യാസം- രക്ഷിതാവറിയേണ്ട കാര്യങ്ങൾ’ എന്ന വിഷയത്തിൽ കാസർഗോഡ് ഡയറ്റ് പ്രിൻസിപ്പാൾ ഡോ.എം.ബാലൻ ക്ലാസ്സെടുത്തു.1992ലെ ബാഴ്സലോണ ഒളിമ്പിക്സിൽ 400 മീറ്റർ ഓട്ടത്തിനിടയിൽ തളർന്നുവീണ കായിക താരത്തെ ചേർത്തു പിടിച്ച് മത്സരം ഫിനിഷ് ചെയ്യാൻ ഒപ്പം ഓടിയ പിതാവിന്റെ അനുഭവം വിവരിച്ചുകൊണ്ടുള്ള ബാലൻ മാഷുടെ ക്ലാസ്സ് ഹൃദയസ്പർശിയായി.മക്കളുടെ പoനം പാതിവഴിയിൽ മുടങ്ങിപ്പോകാതിരിക്കാൻ അധ്യാപികയും, സഹപാഠിയും സുഹൃത്തുമായി 24 മണിക്കൂറിൽ 2 മണിക്കൂറെങ്കിലും എല്ലാ ദിവസവും കളിച്ചും, ചിരിച്ചും, കഥ പറഞ്ഞും, പാട്ടു പാടിയും, പഠന പിന്തുണ നൽകിയും മക്കൾക്കൊപ്പം ചെലവഴിക്കണമെന്ന് അദ്ദേഹം രക്ഷിതാക്കളെ ഓർമ്മിപ്പിച്ചു.
ബേക്കൽ ബി.ആർ.സിയിലെ ബി.പി.സി ദിലീപ് കുമാർ.കെ.എം, പി.ടി.എ പ്രസിഡണ്ട് എം.മൂസാൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.
ക്ലാസ്സ് ടീച്ചർമാരായ രത്നമണി. പി ( പ്രീ പ്രൈമറി),സുജിത.എ.വി (ഒന്നാംതരം), നാരായണൻ.കെ (രണ്ടാം തരം), ധനുഷ് എം.എസ് (മൂന്നാം തരം) ,ദിവ്യ.എം (നാലാം തരം) എന്നിവർ സ്വയം പരിചയപ്പെടുത്തിക്കൊണ്ട്, പoനവഴിയിൽ കുഞ്ഞുങ്ങളും രക്ഷിതാക്കളും ഒറ്റയ്ക്കല്ല, തങ്ങളും ഒപ്പമുണ്ടെന്ന് പ്രഖ്യാപിച്ച്,ഈ വർഷത്തെ ഓൺലൈൻ ക്ലാസ്സ് സംബന്ധമായ പ്രവർത്തനങ്ങൾ വിശദീകരിച്ചു. രക്ഷിതാക്കളുടെ പ്രതികരണങ്ങളും,
പൊതു ചർച്ചയും, ക്രോഡീകരണവും ഭാവി പരിപാടികളുടെ അവതരണവും ആസൂത്രണവുമായിരുന്നു തുടർന്നു നടന്നത്.
പ്രഥമാധ്യാപകൻ ഒയോളം നാരായണൻ മാഷ്‌ പരിപാടിയിൽ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ധനുഷ്.എം.എസ് സ്വാഗതവും മദർ പി.ടി.എ പ്രസിഡണ്ട് അംബിക.സി.എച്ച് നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!