KSDLIVENEWS

Real news for everyone

യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ 2 പേർ പിടിയിൽ…

SHARE THIS ON

കാഞ്ഞങ്ങാട് ∙ യുവാവിനെ കാറിൽ തട്ടിക്കൊണ്ടുപോയി പണം ആവശ്യപ്പെട്ടു മർദിച്ച സംഭവത്തിൽ 2 പേരെ ഹൊസ്ദുർഗ് പൊലീസ് അറസ്റ്റ് ചെയ്തു. ആവിക്കര മുത്തപ്പൻ ക്ഷേത്രത്തിന് സമീപത്ത് വാടക ക്വാട്ടേഴ്സിൽ താമസിക്കുന്ന എം.ജെ.ഷംസീർ (22)‍, പള്ളിക്കര തൊട്ടിയിലെ നൗഷാദ് (35) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

സമാനമായ മറ്റൊരു തട്ടിക്കൊണ്ടു പോകൽ കേസിൽ അറസ്റ്റിലായ ലാലാ കബീറിനെ ചോദ്യം ചെയ്തപ്പോഴാണ് ജനുവരിയിൽ നടന്ന ഈ കേസിന്റെ വിവരം പൊലീസിന് കിട്ടിയത്. അജാനൂർ ഇക്ബാൽ നഗറിലെ പി.എം.മൻസൂറിനെയാണ് സംഘം കഴിഞ്ഞ ജനുവരി 25ന് തട്ടിക്കൊണ്ടു പോയത്. 1.40 ലക്ഷം രൂപയും സംഘം ആവശ്യപ്പെട്ടിരുന്നു. എഎസ്ഐമാരായ ഓമനക്കുട്ടൻ, അബൂബക്കർ കല്ലൂരാവി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!