KSDLIVENEWS

Real news for everyone

വാട്സാപ്പിൽ കൈമാറ്റം ചെയ്യുന്ന സന്ദേശങ്ങൾക്ക് തെളിവ് മൂല്യമില്ലെന്ന് സുപ്രീംകോടതി

SHARE THIS ON

ന്യൂഡൽഹി: വാട്സാപ്പിൽ കൈമാറ്റം ചെയ്യുന്ന സന്ദേശങ്ങൾക്ക് തെളിവ് മൂല്യമില്ലെന്ന് സുപ്രീംകോടതി. അത്തരം വാട്സാപ്പ് സന്ദേശങ്ങളെ രചയിതാവുമായി ബന്ധിപ്പിക്കാൻ കഴിയില്ല. പ്രത്യേകിച്ച് കരാറുകൾ നിയന്ത്രിക്കുന്ന ബിസിനസ് പങ്കാളിത്തത്തിൽ ഇതൊരു തെളിവായി കാണാനാവില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിരീക്ഷണം. ‘ഈ ദിവസത്തെ വാട്സാപ്പ് സന്ദേശങ്ങളുടെ തെളിവ് മൂല്യം എന്താണ്. സാമൂഹിക മാധ്യമങ്ങളിൽ എന്തും സൃഷ്ടിക്കാനും ഇല്ലാതാക്കാനും കഴിയും. വാട്സാപ്പ് സന്ദേശങ്ങൾ തങ്ങൾ തെളിവായി കണക്കാക്കില്ല’- ബെഞ്ച് വ്യക്തമാക്കി.


സൗത്ത് ഡൽഹി മുനിസിപ്പൽ കോർപ്പറേഷനും ഒരു കൺസോർഷ്യവും മാല്യന്യം ശേഖരിച്ച് കൊണ്ടുപോകുന്ന ഒരു സ്ഥാപനവും തമ്മിലുള്ള 2016-ലെ കരാറുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ വാദം കേൾക്കവെയാണ് സുപ്രീംകോടതിയുടെ നിരീക്ഷണം.

വാട്സാപ്പ് സന്ദേശങ്ങൾ തെളിവായി പരിഗണിച്ചിട്ടുള്ള മറ്റു സുപ്രധാന കേസുകളിൽ സുപ്രീംകോടതിയുടെ ഈ നിരീക്ഷണം കാര്യമായി ബാധിക്കുമെന്ന് നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!