സാന്ത്വനം വളണ്ടിയർ വിംഗിനെ മന്ത്രി ദേവർ കോവിൽ നാളെ നാടിന് സമർപ്പിക്കും

നെല്ലിക്കട്ട: പ്രതിസന്ധിയിലകപ്പെടു ന്നവർക്കും അശരണർക്കും താങ്ങായ് മാറിയ സമസ്ത കേരള സുന്നീ യുവജന സംഘത്തിൻ്റെ സന്നദ്ധ സേവന സംഘമായ സാന്ത്വനം വിംഗിൻ്റെ 41 വളണ്ടിയർമാരെ നാളെ ജില്ലയുടെ ചുമതലയുള്ള ആദരണീയരായ മന്ത്രി അഹ്മദ് ദേവർ കോവിൽ ഈ നാടിന് സമർപ്പിക്കും . വേദന തിന്നുന്ന ഒരു കൂട്ടം ആളുകൾക്ക് എന്നും താങ്ങായ് ,തണലായ് മാറിയ എസ് വൈ എസ് സാന്ത്വനം വിംഗിനെ നാളെയുടെ പകലിൽ ഈ നാടിന് സമർപ്പിക്കപ്പെടുമ്പോൾ ഒരു വലിയ ചരിത്ര മുഹൂർത്തത്തിന് അത് നാന്ദി കുറിക്കും. അശരണരുടെ കണ്ണീരൊപ്പാൻ ഈ സമർപ്പിത യൗവ്വനം മുന്നിലുണ്ടാകും .ആ ശുഭ മുഹൂർത്തത്തിന് ഈ നാട് നാളെ സാക്ഷിയാകും. സോൺ സാന്ത്വനം സെക്രട്ടറി സിദ്ദിഖ് ഹനീഫി അധ്യക്ഷത വഹിക്കും, സാന്ത്വനം ക്യാപ്റ്റൻ ബാദുഷ നെല്ലിക്കട്ടക്ക് സാന്ത്വനം ജാക്കറ്റ് മന്ത്രി കൈ മാറും. അസീസ് നഈമി, സമീർ സുഹ്രി,ഫൈസൽ നെല്ലിക്കട്ട, ലത്തീഫ് പള്ളത്തടുക്ക, മജീദ്, നസീർ, ലത്തീഫ് കണ്ണാടിപ്പാറ, ഷംഷാദ് ഹിമമി, ബഷീർ മടിക്കേരി തുടങ്ങിയവർ സംബന്ധിക്കും.
ചിത്രം 1- മന്ത്രി ദേവർകോവിൽ
ചിത്രം -2
സാന്ത്വനം എംപ്ലം

