അടഞ്ഞുകിടക്കുന്ന മുഴുവൻ ടെക്സ്റ്റൈൽ വ്യാപാരസ്ഥാപനങ്ങൾ എല്ലാ ദിവസവും തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണം; KTGDWA KASARGOD DISTRICT COMMITTEE

കോവിഡ് മൂലം മാസങ്ങളായി അടഞ്ഞുകിടക്കുന്ന ടെക്സ്റ്റൈൽ വ്യാപാര സ്ഥാപങ്ങൾ തുറന്ന് പ്രവൃത്തിക്കണമെന്ന് ആവശ്യപ്പെട്ട് *KTGDWA ജില്ല കമ്മിറ്റിയുടെ* നേതൃത്വത്തിൽ ഇന്ന് (15/07/2021, വ്യാഴാഴ്ച്ച) കാഞ്ഞങ്ങാട് MLA ശ്രീ. ഇ. ചന്ദ്രശേഖരനെ സന്ദർശിച്ചു. കോവിഡ് കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിടുന്ന വ്യാപാര മേഖല എന്ന നിലയിൽ നമ്മുടെ പ്രശ്നങ്ങൾ വളരെ നല്ല രീതിയിൽ ജനറൽ സെക്രട്ടറി സമീർ ന്റെനേതൃത്വത്തിൽ അദ്ദേഹത്തെ ധരിപ്പിച്ചു.
അടുത്ത ആഴ്ചയിലെ പെരുന്നാൾ സീസൺ കച്ചവടമെങ്കിലും ലഭിക്കുന്നതിന് വേണ്ടി വരുന്ന തിങ്കൾ, ചൊവ്വ ദിവസങ്ങൾ ടെക്സ്റ്റൈൽ വ്യാപാര സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കുന്നതിനാവശ്യമായിട്ടുളള ഇടപെടൽ MLA യുടെ ഭാഗത്ത് നിന്നും ഉണ്ടാകണമെന്ന് അഭ്യർത്ഥിച്ചു.
കോവിഡ്കാലത്ത് വ്യാപാരികൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ വളരെ സങ്കടകരമാണെന്നും,പ്രസ്തുത വിഷയം നാളെ മുഖ്യമന്ത്രി വ്യാപരിനേതാക്കളുമായി നടത്തുന്ന ചർച്ചക്ക് മുന്നോടിയായി മുഖ്യമന്ത്രിയെ അറിയിക്കും എന്ന് അദ്ദേഹം ഉറപ്പ് നൽകി. ഒരു MLA എന്ന നിലയിൽ വ്യാപാരി സമൂഹത്തിനു ചെയ്യാൻ സാധിക്കുന്ന എല്ലാ സഹായവും നാലാകുമെന്നും, എന്നും വ്യാപാരികളോട് കൂടെ ഉണ്ടാകുമെന്നും പറഞ്ഞു.
KTGDWA ജില്ല പ്രസിഡന്റ് ശ്രീ സജി MLA യുമായി ഫോണിൽ സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ കൂടിക്കാഴ്ച്ച നടത്തിയത്. ജില്ല ജനറൽ സെക്രട്ടറി സമീർ, ട്രഷറർ ഹസ്സൻ ഹാജി, ജില്ല വൈസ് പ്രസിഡന്റ് ഷിനോജ് തോമസ്, KTGDWA കാഞ്ഞങ്ങാട് മണ്ഡലം ഭാരവാഹികളായ സിബി തോമസ്, ബഷീർ, രഞ്ജിത്ത്, സലീം
തുടങ്ങിയവർ സംബന്ധിച്ചു.

