KSDLIVENEWS

Real news for everyone

ജുമുഅ നിസ്കാരത്തിന് അനുമതി നൽകണം;
സമസ്ത മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കോർഡിനേഷൻ കമ്മിറ്റി പ്രതിഷേധ സമരം സംഘടിപ്പിച്ചു

SHARE THIS ON

ആവശ്യമായ എണ്ണം വിശ്വാസികളെ ഉൾപ്പെടുത്തി ജുമുഅ,പെരുന്നാൾ നിസ്കാരത്തിന് അനുമതി നൽകുകയെന്ന ആവശ്യവുമായി സമസ്ത കോർഡിനേഷൻ കമ്മിറ്റി സംസ്ഥാന വ്യാപകമായി സംഘടിപ്പിക്കുന്ന പ്രതിഷേധ സമരത്തിൻ്റെ ഭാഗമായി എസ്.വൈ.സ്,എസ്.കെ.എസ്.എസ്.എഫ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ സംയുക്തഭിമുഖ്യത്തിൽ മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്തിന് മുമ്പിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.
കാസറഗോഡ് റെയ്ഞ്ച് മദ്രസ മാനേജ്മെൻ്റ് കമ്മിറ്റി പ്രസിണ്ടൻ്റ് എസ്.പി സലാഹുദ്ദീൻ പരിപാടി ഉദ്ഘാടനം ചെയ്തു.
കാസറഗോഡ് റെയ്ഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ജനറൽ സെക്രട്ടറി ഹനീഫ് ദാരിമി അദ്ധ്യക്ഷനായി.
എസ്.കെ.എസ്.എസ്.എഫ് കാസറഗോഡ് ജില്ലാ ജനറൽ സെക്രട്ടറി വി.കെ മുഷ്താഖ് ദാരിമി വിഷയാവതരണം നടത്തി.
നമ്മുടെ രാജ്യത്തും സംസ്ഥാനത്തും കോവിഡ് പ്രതിസന്ധി രൂക്ഷമായ പ്രത്യേക സാഹചര്യത്തിൽ കേന്ദ്ര,സംസ്ഥാന സർക്കാരുകൾ നടപ്പിൽ വരുത്തിയ ലോക്ക്ഡൗൺ നിയന്ത്രണങ്ങളോട് പൂർണ്ണമായി സഹകരിച്ചവരാണ് ഇവിടത്തെ വിശ്വാസി സമൂഹം.
എന്നാൽ നിലവിൽ സർക്കാരിൻ്റെ ഭാഗത്ത് നിന്ന് ലോക്ക്ഡൗണിൽ പല ഇളവുകൾ അനുവദിച്ചിട്ടും ഇസ്ലാം മത വിശ്വാസികളുടെ പ്രധാന ആരാധന കർമ്മങ്ങളിലൊന്നായ പവിത്രമായ ജുമുഅ നിസ്കാരത്തിന് വേണ്ടി ചുരുങ്ങിയത് 40 ആളുകളെയെങ്കിലും അനുവദിക്കണമെന്ന വിശ്വാസികളുടെ നിരന്തരമായ ആവശ്യം പരിഗണിക്കാത്തത് ഖേദകരമാണെന്നും കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായി പാലിച്ചും സർക്കാർ നിർദ്ദേശങ്ങൾ അനുസരിച്ചും ജുമുഅ,പെരുന്നാൾ നിസ്കാരം നിർവ്വഹിക്കാൻ അനുവദിക്കണമെന്ന വിശ്വാസികളുടെ വികാരം മനസ്സിലാക്കാൻ സർക്കാർ തയ്യാറാകണമെന്നും സംഗമം ആവശ്യപ്പെട്ടു.ഈ ആവശ്യങ്ങൾ ഉന്നയിച്ച് പഞ്ചായത്ത് പ്രസിണ്ടൻ്റ്,പഞ്ചായത്ത് സെക്രട്ടറി എന്നിവർക്ക് നിവേദനം നൽകി.
എസ്.വൈ.എസ് പഞ്ചായത്ത് വൈസ് പ്രസിണ്ടൻ്റ് അഹമദ് ദേശാംകുളം,ബി.ബി മുഹമ്മദ് കുഞ്ഞി കുന്നിൽ,ഷാഫി ദേശാംകുളം,റഹീം ദേശാംകുളം,റഷീദ് എസ്.എം അറഫാത്ത്,മുഹമ്മദ് മൂല, മുസ്തഫ കമ്പാർ, ജുനൈദ് കമ്പാർ തുടങ്ങിയവർ സംബന്ധിച്ചു.
എസ്.വൈ.സ് പഞ്ചായത്ത് ജനറൽ സെക്രട്ടറി അബ്ദു റഹ്മാൻ കെ അറഫാത്ത് സ്വാഗതവും എസ്.കെ.എസ്.എസ്.എഫ് കാസറഗോഡ് മേഖല വർക്കിംഗ് സെക്രട്ടറി അർഷാദ് മൊഗ്രാൽ പുത്തൂർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!