ഡല്‍ഹിയില്‍ ഓടിക്കൊണ്ടിരുന്ന കാറില്‍ 16കാരി കൂട്ടബലാത്സംഗത്തിനിരയായി; ദൃശ്യം ചിത്രീകരിച്ചു.

ഡൽഹി∙ ഡൽഹിയിൽ ഓടിക്കൊണ്ടിരുന്ന കാറില്‍ പതിനാറുകാരി കൂട്ടബലാത്സംഗത്തിന് ഇരയായി. തെക്കൻ ഡൽഹിയിലെ വസന്ത് വിഹാറിൽനിന്ന് ഉത്തർപ്രദേശിലെ ഗാസിയാബാദിലേക്കുള്ള 44 കിലോമീറ്റര്‍ യാത്രക്കിടയിലാണു പെൺകുട്ടി ബലാത്സംഗത്തിന് ഇരയായതെന്നു പൊലീസ് അറിയിച്ചു. പീഡനത്തിന്‍റെ ദൃശ്യങ്ങള്‍ പ്രതികൾ ചിത്രീകരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ വീടിന് സമീപം താമസിക്കുന്ന മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

