KSDLIVENEWS

Real news for everyone

കന്നുകാലിക്കടത്ത് സംഘത്തെ അറസ്റ്റുചെയ്തു, പിന്നാലെ ആക്രമണം; വെടിയേറ്റ പോലീസുകാരന്‍ മരിച്ചു

SHARE THIS ON

പട്‌ന: ബിഹാറിൽ കന്നുകാലിക്കടത്തുസംഘത്തിന്റെ അക്രത്തിനിരയായ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. അസിസ്റ്റന്റ് സബ് ഇൻസ്‌പെക്ടർ നന്ദകിഷോർ യാദവാണ് മരിച്ചത്. കന്നുകാലിക്കടത്തുസംഘത്തിൽ നിന്നുമുണ്ടായ അക്രമണത്തിൽ വെടിയേറ്റതിനെത്തുടർന്ന് യാദവ് ചികിത്സയിലായിരുന്നു. മോഹൻപൂർ പോലീസ് ഔട്ട്‌പോസ്റ്റിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനായിരുന്നു നന്ദകിഷോർ. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥര്‍ കന്നുകാലികളെ കടത്തുകയായിരുന്ന ട്രക്ക് തടഞ്ഞ് മൂന്ന് പേരെ അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ, പ്രതികളെ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകുന്നതിനിടെ സംഘത്തിൽപ്പെട്ടവരുടെ കൂട്ടാളികൾ അദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഇടതു കണ്ണിന് സമീപം വെടിയേറ്റ യാദവ് ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേർ നിലവിൽ പോലീസിന്റെ കസ്റ്റഡിയിലുണ്ട്. ഇവരുടെ സംഘത്തിൽപ്പെട്ട മറ്റുള്ളവരെ പിടികൂടുന്നതിനായി അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!