KSDLIVENEWS

Real news for everyone

ഭർത്താവ്ക്വാറന്റൈനിലുള്ള തക്കം
യുവതി കുഞ്ഞിനെയും ഭർത്താവിനേയും ഉപേക്ഷിച്ച്‌ കാമുകനൊപ്പം ഒളിച്ചോടി

SHARE THIS ON

നീലേശ്വരം: ഭർത്തവിന്റെ ക്വാറന്റൈനിൽ കഴിയുന്ന തക്കം യുവതി ഭർത്താവിനെയും രണ്ടു വയസ്സുള്ള കുഞ്ഞിനെയും ഉപേക്ഷിച്ച്‌ കാമുകന്റെ കൂടെ പോയി.

ശനിയാഴ്ച്ച പുലർച്ചെയാണ് കരിന്തളം കോയിത്തട്ടയിലെ ഇരുപത്തിമൂന്നുകാരി കോളംകുളം തുള്ളകല്ലിലെ യുവാവിനൊപ്പം വീട്‌ വിട്ടത്‌. ഇതേ തുടർന്ന് വീട്ടുകാർ അന്വേഷണം നടത്തിയിരുന്നു. ഇതിനിടയിൽ കഴിഞ്ഞദിവസം യുവതിയും കാമുകനും വിവാഹിതരാവുകയും നീലേശ്വരം പോലീസ്‌ സ്റ്റേഷനിൽ ഹാജരാവുകയുമായിരുന്നു. 

മൂന്ന് വർഷം മുൻപാണ് ചീമേനി ഞണ്ടാടി സ്വദേശിയുമായി യുവതിയുടെ വിവാഹം കഴിഞ്ഞത്‌. അതിനിടയിൽ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട തുള്ളംകല്ലിലെ യുവാവുമായി പ്രണയത്തിലാവുകയായിരുന്നു. കമിതാക്കൾ പോലീസ്‌ സ്റ്റേഷനിലെത്തിയ വിവരമറിഞ്ഞ്‌ വീട്ടുകാർ കുഞ്ഞിനെയും കൂട്ടി സ്റ്റേഷനിലെത്തിയെങ്കിലും കുഞ്ഞിനെ ഒരു നോക്ക്‌ പോലും നോക്കാൻ തയ്യാറാവാതെ കാമുകനൊപ്പം പോവുകയായിരുന്നു ഈ ‘അമ്മ’.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!