തെരുവ്നായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ് തുടങ്ങി, മെഗാ വാക്സിനേഷനായി വാങ്ങുന്നത് 10ലക്ഷം ഡോസ്

കൊച്ചി : തെരുവ് നായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നല്‍കി തുടങ്ങി . കൊച്ചി നഗരത്തില്‍ ആണ് ആദ്യ ഘട്ടത്തില്‍ തുടങ്ങിയത് . സൗത്ത് റെയില്‍വേ സ്റ്റേഷന്‍, കേന്ദ്രീയ വിദ്യാലയ പരിസരം തുടങ്ങിയ ഇടങ്ങളാണ് തെരുവ് നായ്ക്കളുടെ ഹോട്ട്സ്പോട്ട് എന്ന് നേരത്തെ കണ്ടെത്തിയിരുന്നു . ഇവിടങ്ങളില്‍ രാത്രി റോന്ത് ചുറ്റിയാണ് തെരുവ് നായ്ക്കള്‍ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ്പ് നല്‍കുന്നത്. കുത്തിവയ്പിന് ശേഷം നായ്ക്കളുടെ തലയില്‍ അടയാളം രേഖപ്പെടുത്തും.
കുത്തിവയ്പിനായി പിടിച്ചപ്പോഴാണ് തെരുവ് നായ്ക്കളില്‍ ഭൂരിപക്ഷത്തിനെയും വന്ധീകരിച്ചിട്ടില്ലെന്ന് വ്യക്തമായത്. കൊച്ചി കോര്‍പ്പറേഷന്‍, ഡോക്ടര്‍ സൂ, റോട്ടറി ക്ലബ് ഓഫ് കൊച്ചിന്‍ നൈറ്റ്സ്, ദയ ആനിമല്‍ വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ എന്നിവരുടെ നേതൃത്തിലായിരുന്നു കുത്തിവയ്പ്. തെരുവ് നായ്ക്കളുടെ അക്രമം പെരുകുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളിലും പ്രതിരോധ കുത്തിവയ്പ് തുടരാനാണ് സന്നദ്ധ പ്രവര്‍ത്തകരുടെ തീരുമാനം.
തെരുവ്നായക്കളുടെ കൃത്യമായ കണക്കില്ലാതെ സര്‍ക്കാര്‍, വാക്സിനേഷന്‍ നായ്ക്കളില്‍ മാത്രം മതിയോ എന്നതിലും സംശയം
പേവിഷ പ്രതിരോധം ,തെരുവുനായ നിയന്ത്രണം എന്നിവയില്‍ സംസ്ഥാനം കണ്ട ഏറ്റവും വലിയ കര്‍മ്മപദ്ധതിയിലേക്ക് സര്‍ക്കാര്‍ പോവുന്നത് തെരുവുനായ്ക്കളുടെ കൃത്യമായ കണക്കില്ലാതെ . 3 ലക്ഷം തെരുവുനായ്ക്കളെന്ന ഏകദേശ കണക്ക് മാത്രമാണ് സര്‍ക്കാരിന് മുന്നിലുള്ളത്. 10 ലക്ഷം വാക്സിന്‍ എത്തിച്ച ശേഷം വാക്സിനേഷനിലേക്ക് പോകാനാണ് സര്‍ക്കാര്‍ തീരുമാനം.
40 മുതല്‍ 60 ശതമാനം വരെ നായ്ക്കളിലെങ്കിലും വാക്സിനേഷന്‍ എത്തിയാലാണ് തെരുവുനായ്ക്കളിലെ പേവിഷബാധക്ക് എതിരായ വാക്സിന്‍ പ്രതിരോധം ഫലപ്രദമാവുകയെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. മെഗാ പദ്ധതി തുടങ്ങാനിരിക്കുമ്ബോള്‍ ഈ ലക്ഷ്യത്തിലേക്കെത്തുന്നത് കണക്കാക്കാന്‍ കൃത്യമായ അടിസ്ഥാന കണക്കില്ലെന്നതാണ് വസ്തുത. നായ്ക്കളെക്കുറിച്ച് മൃഗസംരക്ഷണ വകുപ്പിന്റെ കൈയിലുള്ള കണക്ക് 2019ലേതാണ്. അതുപ്രകാരം 8ലക്ഷം വളര്‍ത്തു നായ്ക്കളും, 3 ലക്ഷം തെരുവുനായ്ക്കളുമെന്നാണ്. എന്നാല്‍ തെരുവുനായ്ക്കളുടെ യഥാര്‍ഥ കണക്ക് എത്രയോ കൂടുതലാകാമെന്ന് വിദഗ്ദര്‍ ഒന്നടങ്കം പറയുന്നു.
കഴിഞ്ഞ വര്‍ഷം ആളുകളെ നായ കടിച്ച എണ്ണം മാത്രം 234000 ആണ്. ഈ വര്‍ഷം ജൂണ്‍ വരെ ഉള്ള കണക്കില്‍ മാത്രം നായ കടിയേറ്റ കേസുകള്‍ 1,84,000 ആയി. ഏതായാലും സുരക്ഷ ഉറപ്പാക്കാന്‍ എത്രയും വേഗം നായ്ക്കളിലെ വാക്സിനേഷന്‍ തന്നെ പ്രധാന ആയുധമെന്ന് വിദ്ഗദര്‍ ചൂണ്ടിക്കാട്ടുന്നു.
പൂച്ച കടിച്ചുള്ള കേസുകളും കൂടുകയാണ്. ഈ വര്‍ഷം ഇതുവരെ പൂച്ച കടിച്ചത് 2,40000 പേരെ. മറ്റു ജീവികളില്‍ റാബിസ് സാന്നിധ്യം വര്‍ധിക്കുമ്ബോള്‍ വാക്സിനേഷന്‍ നായ്ക്കളില്‍ മാത്രം ഒതുങ്ങിനിന്നാല്‍ മതിയാകുമോ എന്ന പ്രധാന ചോദ്യവും സര്‍ക്കാരിന് മുന്നിലുണ്ട്. 6 ലക്ഷം ഡോസ് വാക്സിന്‍ ഇതിനോടകം വാങ്ങി. നാല് ലക്ഷം കൂടി ഉടനെയെത്തും. സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളില്‍ 170 ഹോട്ട്സ്പോട്ടുകള്‍ നിശ്ചയിച്ച് ഇവിടം ആദ്യം ഊന്നല്‍ നല്‍കിയായാരിക്കും സര്‍ക്കാരിന്റെ പേവിഷ പ്രതിരോധവും, തെരുവുനായ നിയന്ത്രണവും മുന്നോട്ടു പോവുക.
പേവിഷബാധ ‘ നോട്ടിഫൈഡ് ഡിസീസ് ‘ ആയി പ്രഖ്യാപിക്കണം,കേന്ദ്ര നിര്‍ദേശം കേരളം നടപ്പാക്കിയില്ലെന്നും ഡോ എംകെ സുധര്‍ശന്‍

