KSDLIVENEWS

Real news for everyone

പത്തനംതിട്ടയില്‍ മജിസ്ട്രേറ്റിന് തെരുവ് നായയുടെ കടിയേറ്റു; മലപ്പുറത്ത് തൊണ്ണൂറുകാരിയേയും നായ കടിച്ചു

SHARE THIS ON

പത്തനംതിട്ട: സംസ്ഥാനത്ത് തെരുവ് നായ ആക്രമണം തുടരുന്നു. പത്തനംതിട്ടയില്‍ മജിസ്ട്രേറ്റിന് തെരുവ് നായയുടെ കടിയേറ്റു. നഗരത്തിലെ ഒരു ജ്വല്ലറിയുടെ സുരക്ഷാജീവനക്കാരനും നായയുടെ കടിയേറ്റിട്ടുണ്ട്.

മലപ്പുറം ചുങ്കത്തറയില്‍ തൊണ്ണൂറുകാരിയേയും തെരുവ് നായ ആക്രമിച്ചു. തലാപ്പില്‍ ചിരുത എന്ന സ്ത്രീക്കാണ് നായയുടെ ആക്രമണത്തി കയ്യില്‍ പരിക്കേറ്റത്. ചിരുതയുടെ വീട്ടിലെ വളര്‍ത്തുനായയെ കടിക്കാന്‍ വന്ന തെരുവ്നായ വീടിന്റെ പുറത്ത് നിന്ന ചിരുതയെയും ആക്രമിക്കുകയായിരുന്നു. വീടിന്‍്റെ അടുക്കള ഭാഗത്തേക്ക്‌ കയറി വന്നാണ് തെരുവ് നായ വായോധികയെ ആക്രമിച്ചത്.

പാലക്കാട് തച്ചനാട്ടുകരയിലും ഒരാള്‍ക്ക് തെരുവ് നായയുടെ കടിയേറ്റു. നാട്ടുകല്‍ കോട്ടയില്‍ വീട്ടില്‍ വിനോദി ( 42)നെയാണ് തെരുവുനായ കടിച്ചത്. രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം.

കൊല്ലം ജില്ലയില്‍ മാത്രം ഇന്ന് 51 പേരാണ് പട്ടിയുടെ കടിയേറ്റതിനെ തുടര്‍ന്ന് ചികിത്സ തേടിയത്. ഇടുക്കിയില്‍ 15 പേര്‍ക്ക് കടിയേറ്റു. കോഴിക്കോട് ജില്ലയില്‍ ഇന്ന് നാലു പേരെ പട്ടി കടിച്ചു. ഇടുക്കിയില്‍ നിര്‍മല സിറ്റി സ്വദേശി ലളിതാ സോമന് നായയുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റു. രാവിലെ കടയില്‍ പോകുന്നതിനിടെ പിറകെ എത്തിയ നായ മുതികിന് കടിച്ച്‌ വീഴ്ത്തുകയായിരുന്നു.

ഇടുക്കിയിലും എറണാകുളത്തുമായി വളര്‍ത്തു ആടുകളേയും കോഴികളേയും നായകള്‍ കടിച്ചു കൊന്നു. എറണാകുളം കോതമംഗലം വാരപ്പെട്ടിയില്‍ മൂന്ന് ആടുകളെ നായകള്‍ കടിച്ചു കൊന്നു. ഇടുക്കി അടിമാലി വാളറയില്‍ കോഴിഫാമിലെ 25 കോഴികളെയും രണ്ടു താറാവുകളേയും നായക്കൂട്ടം കൊന്നു. കൂത്താട്ടുകുളത്ത് 45 കരിങ്കോഴികളെ നായ്ക്കള്‍ കടിച്ചു കൊന്നു. കണ്ണൂര്‍ കൂത്തു പറന്പില്‍ പശുവിന് പേ വിഷബാധയേറ്റു.

അതേസമയം തെരുവുനായ ശല്യത്തിനെതിരെ സുപ്രീം കോടതിയിലുള്ള ഹ‍ര്‍ജിയില്‍ കണ്ണൂര്‍ ജില്ലാപഞ്ചായത്ത് കക്ഷി ചേരാന്‍ തീരുമാനിച്ചു.ഇതിന് സര്‍ക്കാര്‍ അനുമതി കിട്ടിയതായും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രതികരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!