KSDLIVENEWS

Real news for everyone

സാനിറ്റൈസറിനു തീപിടിച്ചു , കത്തിയമർന്ന കാറിൽ എൻസിപി നേതാവ് പൊള്ളലേറ്റു മരിച്ചു

SHARE THIS ON

മുംബൈ: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച്‌ മഹാരാഷ്ട്രയില്‍ നാഷണലിസ്റ്റ് കോണ്‍ഗ്രസ് നേതാവ് മരിച്ചു. നാഷണലിസ്റ്റ് കോണ്‍ഗ്രസ് നേതാവ് സഞ്ജയ് ഷിന്‍ഡെയാണ് മരിച്ചത്.

ചൊവ്വാഴ്ചയാണ് സംഭവം. മുംബൈ- ആഗ്ര ഹൈവേയിലൂടെ യാത്ര ചെയ്യുന്നതിനിടെയാണ് കാറിന് തീപിടിച്ചത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹാന്‍ഡ് സാനിറ്റൈസര്‍ ഉള്‍പ്പെടെ പെട്ടെന്ന് തീപിടിക്കുന്ന വസ്തുക്കളിലേക്ക് തീ പടര്‍ന്നതാണ് കാര്‍ ആളിക്കത്താന്‍ കാരണമായത്. ഷിന്‍ഡെ തത്ക്ഷണം മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. നാസിക്കിലെ പ്രമുഖ മുന്തിരി കയറ്റുമതിക്കാരനാണ് ഷിന്‍ഡെ. മുന്തിരി തോട്ടത്തിലേക്ക് കീടനാശിനി വാങ്ങാന്‍ പോകുന്നതിനിടെയാണ് സംഭവം.മാരുതി സിയസ് കാറിനാണ് തീപിടിച്ചത്. സാങ്കേതിക തകരാറുകളെ തുടര്‍ന്ന്് ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടാവുകയായിരുന്നു. ഹാന്‍ഡ് സാനിറ്റൈസര്‍ ഉള്‍പ്പെടെ എളുപ്പം തീപിടിക്കുന്ന വസ്തുക്കളുടെ സാന്നിധ്യം തീ ആളിക്കത്താന്‍ ഇടയാക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. അപകടസമയത്ത് ഷിന്‍ഡെ കാറില്‍ നിന്ന് പുറത്തു കടക്കാന്‍
ശ്രമിച്ചുവെങ്കിലും ഡോറുകള്‍ ഓട്ടോമാറ്റിക്കായി അടഞ്ഞതുമൂലം രക്ഷപ്പെടാന്‍ സാധിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!