KSDLIVENEWS

Real news for everyone

ഒറ്റ ദിവസം പെയ്ത കനത്ത മഴ കൊണ്ട് പ്രളയത്തിൽ മുങ്ങി ഹൈദരാബാദ് നഗരം : ആശങ്കയോടെ ജനങ്ങൾ

SHARE THIS ON

ചൊവ്വാഴ്ച ഒറ്റ ദിവസം പെയ്ത മഴയില്‍ തെലുങ്കാനയുടെ തലസ്ഥാനമായ ഹൈദ്രാബാദ് നഗരം അക്ഷരാര്‍ത്ഥത്തില്‍ മുങ്ങി. ചൊവ്വാഴ്ച രാവിലെ തുടങ്ങിയ മഴ ബുധനാഴ്ച പുലര്‍ച്ചെ തോരുമ്ബോഴേക്കും ഹൈദ്രാബാദ് നഗരം വെള്ളത്തിലായിരുന്നു. നൂറ്റാണ്ടിനിടെ പേയ്ത ഏറ്റവും വലിയ മഴയാണ് കഴിഞ്ഞ ദിവസം നഗരത്തില്‍ ലഭിച്ചത്. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട തീവ്രന്യൂനമര്‍ദ്ദത്തെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് ദിവസമായി തെലങ്കാനയിലും ആന്ധ്രയിലും കനത്ത മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളിലെല്ലാം വെള്ളം കയറി. തെലങ്കാനയില്‍ കഴിഞ്ഞ 48 മണിക്കൂറിനിടെ മാത്രം 12 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. തലസ്ഥാന നഗരമായ ഹൈദരാബാദിലും മഴ രൂക്ഷമാണ്.തെലങ്കാനയിലെ 12 ജില്ലകളെ മഴ ബാധിച്ചെന്ന് അധികൃതര്‍ അറിയിച്ചു. വീട്ടില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് അധികൃതര്‍ ആളുകള്‍ക്ക് മുന്നറിയിപ്പ് നല്‍കി. പ്രളയബാധിത പ്രദേശങ്ങള്‍ എംപി അസദുദ്ദീന്‍ ഒവൈസി സന്ദര്‍ശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!