KSDLIVENEWS

Real news for everyone

കൂറ്റൻ ബിൾഡിംഗ് മുകളിൽ കയറി യുവാവിന്റെ അഭ്യാസ പ്രകടനം ; പോലീസ് കേസെടുത്തു ; പിടികിട്ടാ പുള്ളിയായി യുവാവ്

SHARE THIS ON

മുംബൈ: മുംബൈയിലെ കൂറ്റന്‍ ബില്‍ഡിംഗിന് മുകളില്‍ കയറി നിന്ന് അതിസാഹസിക പ്രകടനം കാഴ്ച വച്ച യുവാവിനെ തിരഞ്ഞ് പൊലീസ്. കെട്ടിടത്തിന് പുറത്തേക്കുള്ള ഇടുങ്ങിയ കൈവരിയില്‍ നിന്നായിരുന്നു സാഹസിക പ്രകടനം. ഇവിടെ കൈകള്‍ കുത്തി കാലുകള്‍ മുകളിലേക്കാക്കിയായിരുന്നു ഇയാള്‍ സാഹസിക പ്രകടനം നടത്തിയത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് പേര്‍ ചേര്‍ന്നാണ് വീഡിയോ മൊബൈലില്‍ പകര്‍ത്തിയാണ്.

വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് പൊലീസ് ഇയാളെയും കൂടെ ഉണ്ടായിരുന്ന രണ്ട് പേരെയും തിരഞ്ഞുതുടങ്ങിയത്. മുംബൈയിലെ ജയ് ഭാരത് കെട്ടിടത്തില്‍ വച്ചാണ് വീഡിയോ ഷൂട്ട് ചെയ്തതെന്ന് കേസ് അന്വേഷിക്കുന്ന ലോകല്‍ പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!