KSDLIVENEWS

Real news for everyone

മോദിയുടെ സ്വത്തിൽ വർധന, അമിത് ഷായുടേത് കുറഞ്ഞു ; കേന്ദ്ര മന്ത്രിമാരുടെ പുതിയ സ്വത്ത്‌ വിവരങ്ങൾ ഇങ്ങനെ

SHARE THIS ON

ദില്ലി : കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വത്തിൽ വർധനവുണ്ടായതായി കണക്കുകൾ . അതേസമയം അമിത് ഷായുടെ സ്വത്തിൽ കുറവാണ് കാണിക്കുന്നത് . സ്വത്ത് വിവരങ്ങൾ സംബന്ധിച്ച് മന്ത്രിമാരടക്കം പ്രധാനമന്ത്രിയുടെ ഓഫീസിൽ സമർപ്പിച്ച അസറ്റ് ഡിക്ലറേഷനിലാണ് ഇക്കാര്യങ്ങളുള്ളത് . പ്രധാനമന്ത്രി മോദിയുടെ മൊത്തം ആസ്തി ഈ വർഷം ജൂൺ 30 വരെ 2.85 കോടി രൂപയാണ് . പ്രധാനമന്ത്രി മോദിയുടെ കൈയിൽ 31,450 രൂപയും എസ്.ബി.ഐ ഗാന്ധിനഗർ എൻ.എസ്.സി ബ്രാഞ്ചിൽ 3,38,173 രൂപയും ഉണ്ട് . ഇതേ ബ്രാഞ്ചിൽ ബാങ്ക് എഫ്.ഡി.ആർ , എം.ഒ.ഡി ബാലൻസ് 1,60,28,939 രൂപയും ഉണ്ട് . 8,43,124 രൂപയുടെ ദേശീയ സേവിംഗ്സ് സർട്ടിഫിക്കറ്റുകളും ( എൻ.എസ്.സി ) 1,50,957 രൂപ വിലമതിക്കുന്ന ലൈഫ് ഇൻഷുറൻസ് പോളിസികളും 20,000 രൂപയുടെ ഇൻഫ്രാ ബോണ്ടുകളും മോദിക്കുണ്ട് . കൈമാറ്റം ചെയ്യാവുന്ന ആസ്തി 1.75 കോടി രൂപയ്ക്ക് മുകളിലാണ് . അതേസമയം പ്രധാനമന്ത്രി വായ്പയെടുത്തിട്ടില്ല , അദ്ദേഹത്തിന്റെ പേരിൽ സ്വന്തമായി വാഹനങ്ങളും ഇല്ല . എന്നാൽ 45 ഗ്രാംഭാരമുള്ള നാല് സ്വർണ്ണ മോതിരങ്ങൾ കൈവശമുണ്ട് . ഇതിന്റെ മൂല്യം 1.50 ലക്ഷം രൂപയാണ് . 2020 ജൂൺ വരെയുള്ള അമിത് ഷായുടെ ആസ്തി 28.63 കോടി രൂപയാണ് . കഴിഞ്ഞ വർഷം ഇത് 32.3 കോടി രൂപയായിരുന്നു . അതേസമയം 15.77 ലക്ഷം രൂപയുടെ ബാധ്യതയും അമിത് ഷായ്ക്കുണ്ടെന്നാണ് കണക്കുകളിൽ പറയുന്നത് . പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിന്റെ ആസ്തിയിൽ കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വലിയ മാറ്റമൊന്നും വന്നിട്ടില്ല . 1.97 കോടി രൂപയുടെ കൈമാറ്റം ചെയ്യപ്പെടാവുന്ന സ്വത്തും 2.97 കോടി രൂപയുടെ സ്ഥാവര ആസ്തിയും അദ്ദേഹത്തിനുണ്ട് . മുൻ ബി.ജെ.പി പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ നിതിൻ ഗഡ്കരിയ്ക്കും ഭാര്യയ്ക്കുമായി 2.97 കോടി രൂപയാണ് ഉള്ളത് . അദ്ദേഹത്തിന്റെ സ്ഥാവര ആസ്തി 15.98 കോടി രൂപയാണ് . 6 വാഹനങ്ങളും ഇദ്ദേഹത്തിനുണ്ട് . ധനമന്ത്രി നിർമലാ സീതാരാമന് 9.36 ലക്ഷം രൂപ വിലയുള്ള പാർപ്പിട സ്വത്തും 16.02 ലക്ഷം രൂപ വിലമതിക്കുന്ന കാർഷിക ഭൂമിയും ഉണ്ട് . നിർമലാ സീതാരാമന് സ്വന്തമായി ഫോർ വീലർ ഇല്ല .19

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!