KSDLIVENEWS

Real news for everyone

കൊല്ലത്ത് സംഘര്‍ഷം: എസ്.എഫ്.ഐ പ്രവര്‍ത്തകന് വെട്ടേറ്റു, ബി.ജെ.പി പ്രവര്‍ത്തകര്‍ക്കും പരിക്ക്

SHARE THIS ON

കൊല്ലം: കൊല്ലം കടക്കലിൽ എസ്.എഫ്.ഐ പ്രവർത്തകരും ബി.ജെ.പി പ്രവർത്തകരും തമ്മിൽ സംഘർഷം. കടയ്ക്കൽ എസ്.എച്ച്.എം കോളേജിന് സമീപമാണ് സംഭവം. സംഘർഷത്തിൽ നാല് പേർക്ക് പരിക്കേറ്റു.

എസ്.എഫ്.ഐ ജില്ലാ കമ്മിറ്റിയംഗം സഫറിനാണ് കൈയ്ക്ക് വെട്ടേറ്റത്. പരിക്കേറ്റ മൂന്ന് ബി.ജെ.പി പ്രവർത്തകരെയും ആശുപത്രിയിലേക്ക് മാറ്റി.


കോളേജിൽ ബി.ജെ.പി പ്രവർത്തകർ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് ആയുധപൂജ നടത്തിയെന്ന് എസ്.എഫ്.ഐ ആരോപിച്ചു. ഇത് ചോദ്യം ചെയ്തതിന് ബി.ജെ.പി പ്രവർത്തകർ വിദ്യാർത്ഥികളെ ആക്രമിച്ചുവെന്നാണ് വിദ്യാർത്ഥികളുടെ ആരോപണം.

ആയുധങ്ങളുമായി സംഘടിച്ചെത്തിയ എസ്.എഫ്.ഐ പ്രവർത്തകർ പ്രകോപനമില്ലാതെ ആക്രമിക്കുകയായിരുന്നു എന്നാണ് ബി.ജെ.പിയുടെ ആരോപണം. സ്ഥലത്ത് വൻ പൊലീസ് സന്നാഹം തുടരുന്നുണ്ട്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!