KSDLIVENEWS

Real news for everyone

കണ്ണീര്‍ കടലായി നൈജീരിയ, സര്‍വനാശം വിതച്ച്‌ മഹാ പ്രളയം; മരണം 500 കടന്നു, ലക്ഷത്തിലേറെ വീടുകള്‍ വെള്ളത്തിനിടയില്‍

SHARE THIS ON

അബുജ: മഹാപ്രളയം നൈജീരിയയില്‍ കണ്ണീര്‍ വിതയ്ക്കുന്നു. ദിവസങ്ങലായി പെയ്യുന്ന കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കമാണ് നൈജീരിയയെ കണ്ണീരിലാഴ്ത്തുന്നത്. മഹാ പ്രളയത്തില്‍ ഇതിനകം അഞ്ഞൂറിലധികം പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഒരു ലക്ഷത്തിലധികം വീടുകള്‍ വെള്ളത്തിനടിയിലായെന്നാണ് ഇതുവരെയുള്ള കണക്കുകള്‍ വ്യക്തമാക്കുന്നത്. നൈജീരിയയിലെ 36 സംസ്ഥാനങ്ങളില്‍ 27 എണ്ണവും മഹാപ്രളയത്തിന്‍റെ ദുരിതം പേറുകയാണ്. 27 സംസ്ഥാനങ്ങളിലും വെള്ളപ്പൊക്കം ബാധിച്ചിട്ടുണ്ട്. ഏകദേശം 14 ലക്ഷത്തിലേറെ മനുഷ്യരെയാണ് പ്രളയം നേരിട്ട് ബാധിച്ചിട്ടുള്ളത്.

പല സംസ്ഥാനങ്ങളിലും ഭക്ഷണവും ഇന്ധന വിതരണവും രക്ഷാപ്രവ‍ര്‍ത്തനവും തടസ്സപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കാനുള്ള ശ്രമത്തിലാണ് അധിക‍ൃതര്‍. ദുരന്തത്തിന്റെ വ്യാപ്തി പ്രതീക്ഷിക്കുന്നതിലും വളരെ വലുതാകാനുള്ള സാധ്യതയാണ് നൈജിരിയന്‍ അധികൃതര്‍ നല്‍കുന്നത്. ഇക്കാര്യം നാഷണല്‍ എമര്‍ജന്‍സി മാനേജ്‌മെന്‍റ് ഏജന്‍സി ഡയറക്ടര്‍ ജനറല്‍ മുസ്തഫ ഹബീബ് അഹമ്മദ് പ്രസ്താവനയിലൂടെ അറിയിക്കുകയും ചെയ്തിട്ടുണ്ട്.

പ്രളയത്തിന് പിന്നാലെ മലേറിയ പടരുന്നു; ഇന്ത്യയില്‍ നിന്ന് 62 ലക്ഷം കൊതുകുവല വാങ്ങാന്‍ പാകിസ്ഥാന്‍

നൈജീരിയയില്‍ നിന്നുള്ള കാഴ്ചകള്‍ ഏവരെയും നൊമ്ബരപ്പെടുത്തുന്നതാണ്. ജീവന് വേണ്ടി പരക്കംപായുന്ന മനുഷ്യരുടെ കാഴ്ചയാണ് ഏവിടെയും. വലിയ തോതിലുള്ള നഷ്ടമാണ് രാജ്യത്തിന് ഉണ്ടായിരിക്കുന്നത്. പല നഗരങ്ങളിലെയും വ്യാപര സ്ഥാപനങ്ങള്‍ വെള്ളത്തിനടിയിലായി. ബസുകളും കാറുകളുമടക്കം വെള്ളത്തില്‍ ഒഴുകി നടക്കുന്ന കാഴ്ചയും പലരും പങ്കുവച്ചിട്ടുണ്ട്.

അതേസമയം മഹാപ്രളയത്തിന്‍റെ വ്യാപ്തി വലുതാക്കിയത് അയല്‍രാജ്യമായ കാമറൂണാണെന്ന വിമര്‍ശനമാണ് നൈജീരിയ ഉന്നയിക്കുന്നത്. പതിവിലും കനത്ത മഴയെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കം ആദ്യം മുതലെ ശക്തമായിരുന്നെങ്കിലും കാമറൂണിലെ ലാഗ്ഡോ അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്നുവിട്ടത് പ്രശ്നം സങ്കീര്‍ണമാക്കിയെന്നാണ് നൈജീരിയയുടെ പക്ഷം. ലാഗ്ഡോ അണക്കെട്ടില്‍ നിന്ന് വെള്ളം തുറന്നുവിട്ടതോടെയാണ് കാര്യങ്ങള്‍ കൈവിട്ട് പോകുന്ന അവസ്ഥയിലേക്ക് എത്തിച്ചതെന്നും അവര്‍ പറയുന്നു. മഹാപ്രളയത്തില്‍ നിന്ന് രക്ഷയ്ക്കായി ലോകരാജ്യങ്ങളോട് നൈജീരിയ സഹായം അഭ്യര്‍ഥിച്ചിട്ടുണ്ട്.

കോണ്‍ഗ്രസ് അധ്യക്ഷ പോരാട്ടത്തില്‍ അഭിപ്രായം പറഞ്ഞ് ബിജെപി വക്താവ്; ചുട്ടമറുപടിയുമായി തരൂര്‍, ഒപ്പം ഒരു വെല്ലുവിളിയും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!