KSDLIVENEWS

Real news for everyone

സംസ്ഥാനത്തെ ജില്ലകളിലെ നിരോധനാജ്ഞ ഇന്ന് അവസാനിക്കും ; തിരുവനന്തപുരത്ത് ഉൾപ്പെടെ നീട്ടിയേക്കില്ല

SHARE THIS ON

തിരുവനന്തപുരം: കോവിഡ് വ്യാപനം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാനത്ത് ജില്ലകളില്‍ ഏര്‍പ്പെടുത്തിയ നിരോധനാജ്ഞ ഇന്ന് അവസാനിക്കും. കോവിഡ് വ്യാപനം കുറഞ്ഞ് നില്‍ക്കുന്ന തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ നിരോധനാജ്ഞ നീട്ടിയേക്കില്ല എന്നാണ് സൂചന.

എന്നാല്‍ കോവിഡ് വ്യാപനം തീവ്രമായി നില്‍ക്കുന്ന എറണാകുളത്ത് നിരോധനാജ്ഞ തുടര്‍ന്നേക്കും. ജില്ലാ കളക്ടര്‍മാര്‍ക്കാണ് ഇത് സംബന്ധിച്ച്‌ തീരുമാനം എടുക്കാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. കോവിഡ് പ്രതിരോധത്തിന്റെ ഭാ​ഗമായുള്ള നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് ഉയര്‍ന്ന പിഴ ചുമത്തി നിയന്ത്രണങ്ങള്‍ നിലനിര്‍ത്താനാണ് നിര്‍ദേശം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!