KSDLIVENEWS

Real news for everyone

പെട്രോളും ഡീസലും ജി.എസ്.ടി. പരിധിയിൽ കൊണ്ടുവരാൻ തയ്യാറെന്ന് കേന്ദ്രം

SHARE THIS ON

ശ്രീനഗർ: പെട്രോളും ഡീസലും ചരക്ക്-സേവന നികുതി (ജി.എസ്.ടി.)യുടെ കീഴിൽ കൊണ്ടുവരാൻ കേന്ദ്രസർക്കാർ തയ്യാറാണെന്ന് പെട്രോളിയം-പ്രകൃതിവാതക മന്ത്രി ഹർദീപ് സിങ് പുരി.

എന്നാൽ, സംസ്ഥാനങ്ങൾ അത്തരമൊരു നീക്കത്തോട് യോജിക്കാൻ സാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. മദ്യവും ഊർജവും സംസ്ഥാനങ്ങൾ വരുമാനമുണ്ടാക്കുന്ന ഇനങ്ങളാണ്. അതുകൊണ്ടുതന്നെ ഇത്തരമൊരു നീക്കത്തിന് അവർ തയ്യാറാകാനിടയില്ലെന്നും മന്ത്രി പറഞ്ഞു.
Next
Stay


ഇന്ധനവിലയുടെ കാര്യത്തിൽ ജനങ്ങൾക്ക് അല്പം ഇളവ് പ്രതീക്ഷിക്കാനാകുമോ എന്ന ചോദ്യത്തിന് കഴിഞ്ഞ ഒരുവർഷത്തിനിടയിൽ ഏറ്റവുംകുറഞ്ഞ വിലവർധനയാണ് ഇന്ത്യ കണ്ടതെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!