KSDLIVENEWS

Real news for everyone

അബുദാബി ഷെയ്ഖ് സയ്ദ് പള്ളിയുടെ മാതൃകയിലെ ആരാധനാലയം ഇന്തോനേഷ്യയില്‍ യുഎഇ പ്രസിഡന്റ് ഉദ്ഘാടനം ചെയ്തു

SHARE THIS ON


 അബുദാബി ഷെയ്ഖ് സയ്ദ് പള്ളിയുടെ മാതൃകയില്‍ ഇന്തോനേഷ്യയില്‍ നിര്‍മിച്ച ആരാധനാലയം യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹ്യാന്‍ ഉദ്ഘാടനം ചെയ്തു.ഇന്തോനേഷ്യയില്‍ ജ-20 ഉച്ചകോടിയില്‍ പങ്കെടുക്കാനായി എത്തിയതാണ് യുഎഇ ഭരണാധികാരി. (Image: twitter/@MohamedBinZayed)


ഇന്തോനേഷ്യന്‍ പ്രസി‍ഡന്റ് ജോക്കോ വിഡോഡോയും യുഎഇ പ്രസി‍ഡന്റിനൊപ്പം ഉദ്ഘാടന ചടങ്ങിലുണ്ടായിരുന്നു. ഇന്നലെയാണ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹ്യാന്‍ ഇന്തോനേഷ്യയിലെ സോളോയില്‍ എത്തിയത്. (Image: Twitter/ @MohamedBinZayed)


ഉദ്ഘാടനത്തിന്റേയും പള്ളിയുടേയും ചിത്രങ്ങള്‍ ഷെയ്ഖ് മുഹമ്മദ് ബിന്‍ സെയ്ദ് അല്‍ നഹ്യാന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഇരു രാജ്യങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ദീര്‍ഘകാല ബന്ധങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് ഒരേ മാതൃകയിലുള്ള പള്ളിയെന്ന് അദ്ദേഹം സോഷ്യല്‍മീഡിയയില്‍ കുറിച്ചു. (Image: Twitter/ @MohamedBinZayed)


ലോകത്തിലെ എട്ടാമത്തെ വലിയ പള്ളിയാണ് അബുദാബിയിലെ ഷെയ്ഖ് സയ്ദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാന്‍ മസ്ജിദ്. ഒരേ സമയം 40000 പേര്‍ക്ക് പ്രാര്‍ഥിക്കാന്‍ ഇവിടെ സൗകര്യമുണ്ട്. ഇറാനിയല്‍ ഡിസൈനര്‍ അലി ഖലീക്കി രൂപകല്പന ചെയ്ത കാര്‍പ്പെറ്റ് ലോകത്തിലെ തന്നെ ഏറ്റവും വലിയ പരവതാനി ആണ്.


ആധുനിക യുഎഇയുടെ സ്ഥാപകനായി വിശേഷിപ്പിക്കുന്ന ഷെയ്ഖ് സയ്ദ് ബിന്‍ സുല്‍ത്താന്‍ അല്‍ നഹ്യാനാണ് പള്ളി പണികഴിപ്പിച്ചത്. അബുദാബിയില്‍ സ്ഥിതി ചെയ്യുന്ന പള്ളി മുഗള്‍,മൂറിഷ് വാസ്തുകലയുടെ രീതിയിലാണ് നിര്‍മിച്ചിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!