ശിവസേനയുടെ പേരും ചിഹ്നവും; ഉദ്ധവ് താക്കറെയ്ക്ക് ഹൈക്കോടതിയില് തിരിച്ചടി

ദില്ലി: ശിവസേനയുടെ പേരും തിരഞ്ഞെടുപ്പ് ചിഹ്നവും മരവിപ്പിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടക്കാല ഉത്തരവിനെതിരെ മഹാരാഷ്ട്ര മുന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സമര്പ്പിച്ച ഹര്ജി ദില്ലി ഹൈക്കോടതി തള്ളി. ശിവസേനയുടെ വില്ലും അമ്ബും തിരഞ്ഞെടുപ്പ് ചിഹ്നവും പേരും ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള തിരഞ്ഞെടുപ്പ് കമ്മീഷന് നടപടികള് ഉടന് അവസാനിക്കുന്നത് ശിവസേനയുടെ രണ്ട് വിഭാഗങ്ങളുടെയും പൊതുജനങ്ങളുടെയും താല്പ്പര്യമുള്ള കാര്യമാണെന്ന് ഹര്ജി തള്ളിക്കൊണ്ട് ജസ്റ്റിസ് സഞ്ജീവ് നരുല പരാമര്ശം നടത്തി.
പ്രശ്നം എത്രയും വേഗം തീര്പ്പാക്കണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് കോടതി ആവശ്യപ്പെട്ടു.
അതിനാല് തന്നെ ഇപ്പോഴത്തെ ഹര്ജി തള്ളിയെന്നും കോടതി പറഞ്ഞു. മഹാരാഷ്ട്രയിലെ മഹാസഖ്യത്തില് നിന്നും ശിവസേനയുടെ 55 എംഎല്എമാരില് 40-ലധികം പേരും ഇപ്പോഴത്തെ മഹാരാഷ്ട്ര മുഖ്യമന്ത്രി എക്നാഥ് ഷിന്ഡെയെ പിന്തുണച്ചതോടെയാണ് താക്കറെയ്ക്ക് മുഖ്യമന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടി വന്നത്.
ഇതോടെ ശിവസേനയുടെ പാര്ട്ടിയുടെ പേരും തിരഞ്ഞെടുപ്പ് ചിഹ്നവും അവകാശവാദമുന്നയിച്ച് ഷിന്ഡെ വിഭാഗം രംഗത്ത് എത്തി. അന്ധേരി ഈസ്റ്റ് നിയമസഭാ ഉപതിരഞ്ഞെടുപ്പില് പാര്ട്ടിയുടെ പേരും തിരഞ്ഞെടുപ്പ് ചിഹ്നവും ഉപയോഗിക്കുന്നതില് നിന്ന് താക്കറെയുടെയും ഷിന്ഡെയുടെയും നേതൃത്വത്തിലുള്ള രണ്ട് ശിവസേന വിഭാഗങ്ങളെ തിരഞ്ഞെടുപ്പ് കമ്മീഷന് ഒക്ടോബര് 8 ലെ ഇടക്കാല ഉത്തരവില് വിലക്കിയിരുന്നു.
പാര്ട്ടിയുടെ പേരായ ശിവസേനയും അതിന്റെ തിരഞ്ഞെടുപ്പ് ചിഹ്നമായ വില്ലും അമ്ബും മരവിപ്പിച്ച തിരഞ്ഞെടുപ്പ് കമ്മീഷന് ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് താക്കറെ കഴിഞ്ഞ മാസം ഹൈക്കോടതിയെ സമീപിച്ചത്.
നടപടിയില് വാദം കേള്ക്കണമെന്ന് ആവശ്യപ്പെട്ട താക്കറെയുടെ വാദം അനുവാദിക്കാതെ ഉത്തരവ് പാസാക്കുന്നതില് അനാവശ്യ തിടുക്കം തിരഞ്ഞെടുപ്പ് കമ്മീഷന് കാണിച്ചുവെന്ന് ഹര്ജിയില് ഉദ്ധവ് താക്കറെ ആരോപിച്ചു.
1966-ല് തന്റെ പിതാവ് ബാല് താക്കറെ സ്ഥാപിച്ച പാര്ട്ടിയായ ശിവസേനയുടെ തുടക്കം മുതല് പാര്ട്ടി ചിഹ്നം ഉപയോഗിച്ചിരുന്നതായി താക്കറെ തന്റെ ഹര്ജിയില് അവകാശപ്പെട്ടു.
മോദിയുടെ നുണകള് ജനങ്ങള് പതുക്കെ തിരിച്ചറിയുന്നു: മല്ലികാര്ജുന് ഖാര്ഗെ
ജോഡോയാത്രക്ക് കെജിഎഫിലെ പാട്ട്; പകര്പ്പവകാശ നിയമലംഘനം; കോണ്ഗ്രസ് ട്വിറ്റര് അക്കൗണ്ടുകള്ക്ക് താത്ക്കാലിക വിലക്ക്

