KSDLIVENEWS

Real news for everyone

‘നിയമനം കുട്ടിക്കളിയല്ല’, യോഗ്യതാരേഖകള്‍ വിലയിരുത്തിയത് എങ്ങനെ: പ്രിയ വര്‍ഗീസിന്‍റെ നിയമനത്തില്‍ ഹൈക്കോടതി

SHARE THIS ON

കൊച്ചി: കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള പ്രിയ വര്‍ഗീസിന്‍റെ നിയമനത്തില്‍ സര്‍വകലാശാലയോട് ചോദ്യവുമായി ഹൈക്കോടതി. എങ്ങനെയാണ് സ്ക്രീനിംഗ് കമ്മിറ്റി യോഗ്യതാ രേഖകള്‍ വിലയിരുത്തിയതെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. അസോസിയേറ്റ് പ്രൊഫസര്‍ നിയമനം കുട്ടിക്കളിയില്ല. അധ്യാപക നിയമനത്തിന് മികവില്‍ വിട്ടുവീഴ്ച്ച ചെയ്യരുത്. സര്‍വകലാശാലയ്ക്ക് മറ്റൊരു നിലപാടാണെന്ന് തോന്നുന്നതായും കോടതി പറഞ്ഞു. പ്രിയ വര്‍ഗീസിന്‍റെ നിയമനത്തിനെതിരായ ഹര്‍ജി ഹൈക്കോടതി നാളത്തേക്ക് മാറ്റി.

റാങ്ക് പട്ടികയിലെ രണ്ടാം സ്ഥാനക്കാരനായ പ്രൊഫസര്‍ ജോസഫ് സ്കറിയയാണ് ഹര്‍ജി നല്‍കിയത്. കേസില്‍ നിയമന നടപടികള്‍ ഹൈക്കോടതി മരവിപ്പിച്ചിട്ടുണ്ട്. പ്രിയ വര്‍ഗീസിന് യുജിസി ചട്ടപ്രകാരമുള്ള അധ്യാപന പരിചയമില്ലെന്നും അവധിയെടുത്തുള്ള ഗവേഷണകാലം അധ്യാപന പരിചയമായി കണക്കാക്കാനാകില്ലെന്നും യുജിസിയും നിലപാടറിയിച്ചിരുന്നു. സ്റ്റുഡന്‍റ് ഡയറക്ടര്‍ തസ്തിക അധ്യാപനവുമായോ ഗവേഷണവുമായോ ബന്ധപ്പെട്ടതാണെങ്കില്‍ മാത്രമേ യോഗ്യതയായി കണക്കാക്കാന്‍ കഴിയുകയുള്ളു. സര്‍വ്വകലാശാല ചട്ടം അനുസരിച്ച്‌ സ്റ്റുഡന്‍റ് ഡീന്‍ അനധ്യാപക തസ്തികയാണെന്നുമാണ് നിലപാട്. എന്നാല്‍ പ്രിയ വര്‍ഗീസിന് മതിയായ യോഗ്യതയുണ്ടെന്നും നിലവില്‍ നിയമന നടപടി ആയിട്ടില്ലെന്നുമാണ് സര്‍വ്വകലാശാല കോടതിയെ അറിയിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!