KSDLIVENEWS

Real news for everyone

തളിപ്പറമ്പ് മാർക്കറ്റിലെ വ്യാപാര സ്ഥാപനത്തിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം

SHARE THIS ON

തളിപ്പറമ്പ്∙ മാർക്കറ്റിലെ വ്യാപാര സ്ഥാപനത്തിലുണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം. പി.പി. ഷാഫി അഷറഫ് എന്നിവരുടെ ഉടമസ്ഥതയുള്ള അക്ബർ ട്രേഡേഴ്സിലാണ് ഇന്നലെ അർധരാത്രിക്കുശേഷം തീപിടിത്തം ഉണ്ടായത്. ഇതിനു സമീപം പടക്കങ്ങൾ വിൽക്കുന്ന കട ഉണ്ടായിരുന്നത് ആശങ്കകൾക്കിടയാക്കി.

എന്നാൽ അഗ്നിരക്ഷാസേനയുടെയും നാട്ടുകാരുടെയും സമയോചിതമായ ഇടപെടലിനെ തുടർന്ന് വൻ ദുരന്തം ഒഴിവായി. തളിപ്പറമ്പ്, കണ്ണൂർ, പയ്യന്നൂർ എന്നിവിടങ്ങളിൽനിന്നുള്ള അഗ്നിരക്ഷാ സേന മൂന്നു മണിക്കൂറോളം എത്തിച്ചാണു തീ നിയന്ത്രണവിധേയമാക്കിയത്. കട പൂർണ്ണമായും കത്തി നശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!