ചത്രം പള്ളം – ചോനമ്പാടി റോഡ് എ കെ എം അഷ്‌റഫ് എംഎൽഎ ഉൽഘാടനം ചെയ്തു

കുമ്പള : മഞ്ചേശ്വരം എം എൽ എ യുടെ പ്രത്യേക വികസന നിധിയിൽ നിന്നും 5 ലക്ഷം രൂപ ചിലവഴിച്ച് കോൺഗ്രീറ്റ് ചെയ്ത് നവീകരിച്ച കുമ്പള പഞ്ചായത്തിലെ ചത്രം പള്ളം – ചോനമ്പാടി റോഡ് എ കെ എം അഷ്റഫ് എം എൽ എ ഉൽഘാടനം ചെയ്തു. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് യു പി താഹിറ അധ്യക്ഷത വഹിച്ചു. അസീസ് മരിക്കെ ,ഗ്രാമ പഞ്ചായത്ത് മുൻ അംഗങ്ങളായ സുന്ദര അരിക്കാടി , ബി എൻ മുഹമ്മദലി , എ കെ ആരിഫ് , അഷ്റഫ് കൊടിയമ്മ , യൂസഫ് എം കെ ബംബ്രാണ , നിസാം ചോനമ്പാടി , കാലിദ് കുണ്ടാപ്പു , അബ്ബാസ് എം ബി , അബൂബക്കർ കെ എ , അബ്ദുല്ല ബീരാണ്ടിക്കരെ , യൂസഫ് ഹാജി കോഹിനൂർ , അബ്ദുൽ റഹ്മാൻ ചോനമ്പാടി , അൽത്താഫ് സി , അബ്ദുല്ല പള്ളി , അഖിൽ അൻസാരി , ജംഷീർ മൊഗ്രാൽ സംബന്ധിച്ചു.
പടം: ചത്രം പള്ളം – ചോനമ്പാടി റോഡ് എ കെ എം അഷ്റഫ് എം എൽ എ ഉൽഘാടനം ചെയ്യുന്നു

