KSDLIVENEWS

Real news for everyone

കാരുണ്യ പ്രവർത്തന മേഖല ത്വരിതപ്പെടുത്താൻ റംസാൻ മാസം അഭികാമ്യം: എ കെ എം അഷ്റഫ് എം എൽ എ

SHARE THIS ON


ആരിക്കാടി: ജീവകാരുണ്യ മേഖല ത്വരിതപ്പെടുത്താൻ എന്ത് കൊണ്ടും അഭികാമ്യമായ മാസമാണ് റംസാൻ എന്ന് മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ് അഭിപ്രായപ്പെട്ടു.
അയൽക്കാരൻ പട്ടിണി കിടക്കുമ്പോൾ വയറ് നിറച്ച് ഉണ്ണുന്നവൻ നമ്മിൽ പെട്ടവനല്ല എന്ന നബി വചനം അന്വർത്ഥമാക്കിയ മതമാണ് ഇസ്ലാമെന്നും പവിത്രമായ ഇസ്ലാമിക വിശ്വാസത്തിൽ മതങ്ങളുടെ വേലികെട്ടുകൾ അസ്ഥാനത്താണന്നും ഐക്യവും സാഹോദര്യവും മൈത്രിയും ഊട്ടി ഉറപ്പിക്കാൻ സമൂഹം മുന്നോട്ട് വരണമെന്നും എ കെ എം കൂട്ടി ചേർത്തു.
ദുബൈ മലബാർ കലാ-സാംസ്കാരിക വേദിയും അൽഫലാഹ് ഫൗണ്ടേഷനും സംയുക്തമായി സംഘടിപ്പിച്ച റംസാൻ സൗഹൃദ സംഗമം ആരിക്കാടി കെ പി റിസോർട്ടിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എ.കെ.എം. സംഘടക സമിതി ചെയർമാൻ എ. കെ ആരിഫ് അദ്ധ്യക്ഷത വഹിച്ചു. പ്രമുഖപ്രഭാഷകൻ ഖലീൽ ഹുദവി മുഖ്യപ്രഭാഷണം നടത്തി,ദുബായ് മലബാർ കലാ സാംസ്കാരിക വേദി ജനറൽ കൺവീനറും കാസർഗോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമ കാര്യസ്റ്റാന്റിങ് കമിറ്റി ചെയർമാനുമായ അഷ്‌റഫ്‌ കർള സ്വാഗതം പറഞ്ഞു.മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി. എം അബ്ബാസ് മുഖ്യാഥിതിയായിരുന്നു. സയ്യിദ് യഹിയ തങ്ങൾ കുമ്പോൽ പ്രാർത്ഥന നടത്തി,കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസർ മൊഗ്രാൽ, മഞ്ജുനാഥ ആൾവ,സുകുമാര കുതിരപ്പാടി,അസീസ് കളത്തൂർ,നാസർ കോളി യടുക്കം,സയ്യിദ് ഹാദി തങ്ങൾ,ഖലീൽ മാസ്റ്റർ, വാണിജിയ പ്രമുഖൻ ഗഫൂർ ഏരിയാൽ,ബി എ. റഹിമാൻ,യുസഫ് ഉൾവാർ,മജീദ് പച്ചമ്പള, കെ വി യുസഫ്,മജീദ് ചെർക്കളം,മുനീർ മാസ്റ്റർ, ടി എം ഷുഹൈബ്, ബഷീർ ചേരങ്കൈ,കെ വി യൂസഫ്, അഷ്‌റഫ്‌ കൊടിയമ്മ, അബുൽ റഹിമാൻ റെടോ സംസാരിച്ചു.ഹമീദ് അൽ ഫലഹ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!