KSDLIVENEWS

Real news for everyone

പാകിസ്ഥാൻ സൈനിക മേധാവി അസം മുനീർ തെഹ്റാനിൽ,
അമേരിക്കയുടെ വെടിനിര്‍ത്തല്‍ നിബന്ധനകള്‍ ഇറാന് കൈമാറി

SHARE THIS ON

തെഹ്റാൻ: പാകിസ്താൻ സൈനിക മേധാവി അസം മുനീർ ഇറാൻ സന്ദർശിച്ചു. പശ്ചിമേഷ്യൻ സംഘർഷത്തിൽ വീണ്ടുമൊരു സമാധാന ചർച്ച നടക്കുന്നതിന് മുന്നോടിയായാണ് അസം മുനീറിൻ്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം തെഹ്റാനിൽ എത്തിയത്. യുഎസ് -ഇറാൻ ചർച്ചയുടെ അടുത്ത ഘട്ടം ഉടൻ തന്നെ നടക്കുമെന്നാണ് സൂചന. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ച്ചിയാണ് പാക് പ്രതിനിധികളെ സ്വീകരിച്ചത്.

അമേരിക്കയുടെ സന്ദേശവുമായി പാകിസ്താനിലെ ഉന്നത പ്രതിനിധികൾ ഇറാനിൽ എത്തുമെന്നും ഇറാൻ-യുഎസ് ചർച്ച പുനരാരംഭിക്കുമെന്നും ഇറാനിയൻ സ്റ്റേറ്റ് ടിവി നേരത്തെ റിപ്പോർട്ട് ചെയ്തിരുന്നു. ഇറാനുമായുള്ള രണ്ടാം ഘട്ട ചർച്ചകൾ വീണ്ടും പാകിസ്താനിൽ നടക്കുമെന്ന് അമേരിക്കൻ പ്രസിഡൻ്റ് ഡ‍ോണൾഡ് ട്രംപും സൂചന നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പാക് പ്രതിനിധികൾ ഇറാനിൽ എത്തിയത്.


ചർച്ചകൾക്ക് വീണ്ടും ആതിഥേയത്വം വഹിക്കാൻ പാകിസ്താൻ സന്നദ്ധത അറിയിച്ചതായി പാകിസ്താൻ വിദേശകാര്യ മന്ത്രാലയത്തിൻ്റെ വൃത്തങ്ങളെ ഉദ്ധരിച്ച് അൽജസീറ റിപ്പോർട്ട് ചെയ്തിരുന്നു. ഇറാനും അമേരിക്കയും തമ്മിൽ കഴിഞ്ഞ ദിവസം ഇസ്ലാമാബാദിൽ നടന്ന സമാധാന ചർച്ച ധാരണയിലെത്തിയില്ല. സമാധാന ചർ‌ച്ചകൾ പരാജയപ്പെട്ടതിൽ ഇരുവിഭാഗവും പരസ്പരം കുറ്റപ്പെടുത്തി രംഗത്ത് വന്നിരുന്നു. രാഷ്ട്രീയ ഇച്ഛാശക്തിയില്ലാതെ അമേരിക്കൻ സംഘം ചർച്ചയിൽ പങ്കെടുത്തതെന്നായിരുന്നു ഇറാൻ്റെ കുറ്റപ്പെടുത്തൽ. യുക്തിസഹമല്ലാത്ത ആവശ്യങ്ങൾ അമേരിക്ക മുന്നോട്ട് വെച്ചുവെന്നും ഇറാൻ ചൂണ്ടിക്കാണിച്ചിരുന്നു.

ഇറാന്‍ അമേരിക്ക രണ്ടാം ഘട്ട സമാധാന ചര്‍ച്ചകള്‍ സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെ പാക് സൈനിക മേധാവി ഇറാനില്‍. ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറാണ് ടെഹ്‌റാനില്‍ എത്തിയത്. അമേരിക്കയുടെ വെടിനിര്‍ത്തല്‍ നിബന്ധനകള്‍ ഇറാന് കൈമാറാനും പാക്കിസ്ഥാന്റെ മധ്യസ്ഥതയില്‍ സമാധാന ചര്‍ച്ചകള്‍ ഊര്‍ജിതമാക്കാനുമാണ് അസിം മുനിര്‍ ഇറാനില്‍ എത്തിയതെന്നാണ് സൂചന. രണ്ടാം ഘട്ട ചര്‍ച്ചകള്‍ മറ്റൊരു രാജ്യത്തേക്ക് മാറ്റുമെന്നും സൂചനയുണ്ട്

അമേരിക്കയും ഇറാനും തമ്മിലുള്ള രണ്ടാം ഘട്ട സമാധാന ചര്‍ച്ചകള്‍ സംബന്ധിച്ച അനിശ്ചിതത്വം തുടരുന്നതിനിടെയാണ് പാക്ക് സൈനിക മേധാവി അസിം മുനീര്‍ ടെഹ്‌റാനില്‍ എത്തിയത്. ടെഹ്‌റാന്‍ വിമാനത്താവളത്തില്‍ എത്തിയ അസിം മുനീറിനെ ഇറാന്‍ വിദേശകാര്യമന്ത്രി അബാസ് അര?ഗ്ചി നേരിട്ടെത്തി സ്വീകരിച്ചു. പാക്ക് ആഭ്യന്തരമന്ത്രി മുഹ്‌സിന്‍ നഖ്‌വിയും നയതന്ത്രസംഘവും അസിം മുനീറിനൊപ്പം ടെഹ്‌റാനില്‍ എത്തിയിട്ടുണ്ട്. സമാധാന ചര്‍ച്ചകള്‍ക്ക് മുന്നോടിയായി അമേരിക്ക മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് പാക്ക് സംഘം എത്തിയിരിക്കുന്നതെന്നാണ് സൂചന. നേരത്തെ പാക്ക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് 4 ദിവസത്തെ വിദേശപര്യടനത്തിനായി പുറപ്പെട്ടിരുന്നു. സൗദി അറേബ്യ, തുര്‍ക്കി, ഖത്തര്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കാനാണ് ഷെഹ്ബാസ് ഷെരീഫ് പുറപ്പെട്ടത്. ഇതോടെ രണ്ട് ദിവസത്തിനുള്ളില്‍ ഇസ്ലമാബാദില്‍ നടക്കേണ്ട ചര്‍ച്ചകള്‍ അനിശ്ചിതത്വത്തിലായിരുന്നു.

അതേസമയം ചര്‍ച്ചകള്‍ മറ്റേതെങ്കിലും രാജ്യത്ത് നടക്കുമോ എന്ന കാര്യത്തിലും ഇതുവരെ വ്യക്തത വന്നിട്ടില്ല. അസിം മുനീറിന്റെ സന്ദര്‍ശനത്തിനിടെ ഇറാനും തങ്ങളുടെ നിര്‍ദേശം മുന്നോട്ടു വച്ചേക്കും. ലെബനോണിലെ വെടിനിര്‍ത്തല്‍, മരവിപ്പിച്ച ഇറാന്റെ സ്വത്തുക്കള്‍ കൈമാറല്‍ എന്നീ നിര്‍ദേശങ്ങളാണ് ഇറാന്‍ മുന്നോട്ടുവയ്ക്കുന്നത്. അതിനിടെ അമേരിക്കക്കെതിരെ ഭീഷണിയുമായി ഐആര്‍ജിസി രംഗത്തെത്തി. ഹോര്‍മുസിലെ അമേരിക്കന്‍ ഉപരോധം തുടര്‍ന്നാല്‍ ചെങ്കടല്‍, പേര്‍ഷ്യന്‍ ഗള്‍ഫ്, ഒമാന്‍ കടലിടുക്ക് എന്നിവിടങ്ങളിലെ കപ്പല്‍ ഗതാഗതം തടയുമെന്നാണ് ഭീഷണി. ഇറാനെതിരായ ഹോര്‍മുസ് ഉപരോധം, വെടിനിര്‍ത്തല്‍ കരാറിന്റെ ലംഘനമായി കണക്കാക്കുമെന്നും ഐആര്‍ജിസി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!